എടാ മില്ലർ ചെറുക്ക ഇതാണ് അശ്വിൻ ചേട്ടൻ ചെയ്തിട്ടുള്ള മങ്കാദിംഗ്, നിന്നെ ഞാൻ ഇത് ചെയ്യാത്തത് ഈ കാരണം കൊണ്ടാണ്; ട്രോളുകളിൽ നിറഞ്ഞ അശ്വിന്റെ മാന്യതയുടെ വിശ്വരൂപം

തോൽവി അത് ഒഴിവാക്കണം എങ്കിൽ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം ആയിരുന്നു, ഒന്ന് മികച്ച ബൗളിംഗ് ഒന്ന് അതിനേക്കാൾ മികച്ച ഫീൽഡിങ്. ബൗളിംഗ് ഒരു പരിധി വരെ മികച്ചതായിരുന്നു എങ്കിലും ഫീൽഡിങ് ചതിച്ചതോടെ ഇന്ത്യക്ക് ബി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് എതിരെ സൗത്ത് ആഫ്രിക്കക്ക് 5 വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ താരതമ്യേന ചെറിയ ലക്ഷ്യമായ 133 പിന്തുടർന്ന സൗത്ത് ആഫ്രിക്ക ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് മനോഹരമായി തിരിച്ചെത്തി മത്സരം സ്വന്തമാക്കി.’

രണ്ട് ഡെലിവറികൾ ബാക്കിനിൽക്കെ പ്രോട്ടീസ് മത്സരം സ്വന്തമാക്കിയപ്പോൾ , എന്നാൽ, മത്സരത്തിലെ ഏറ്റവും രസകരമായ ഒരു നിമിഷം ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ ഓവറിലായിരുന്നു.

നോൺ-സ്ട്രൈക്കർ ഡെലിവറിക്ക് മുമ്പ് ക്രീസ് വിട്ടിറങ്ങിയത് മങ്കാദിങ്(ഇപ്പോൾ റൺ ഔട്ട്) പുറത്താക്കാൻ മിടുക്കനായ അശ്വിൻ ഇന്നലെ ഡേവിഡ് മില്ലർ ഡെലിവറിക്ക് മുമ്പ് ക്രീസ് വിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പുറത്താക്കാൻ ശ്രമിക്കാതെ അയാൾക്ക് വാണിങ് നൽകി ക്രീസിൽ നില്ക്കാൻ ആവശ്യപ്പെടുക ആയിരുന്നു. നാളെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച താരമായ മില്ലറെ വളരെ എളുപ്പത്തിൽ പുറത്താക്കാൻ അവസരം ഉണ്ടായിട്ടും അത് ചെയ്യാതെ മാന്യതയുടെ വിശ്വരൂപം ആകുക ആയിരുന്നു അശ്വിൻ. ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് അതിന് മുമ്പുള്ള രണ്ട് പന്തുകളിലും അശ്വിനെ മില്ലർ സിക്സറിന് പറത്തിയിരുന്നു. എന്നിട്ടും അശ്വിൻ മങ്കാദിങ് നടത്താത്തത് എല്ല്ലാവരെയും ഞെട്ടിച്ചു.

എന്തായാലും ട്രോളന്മാർ ഇത് ആഘോഷിച്ചു. ” അശ്വിൻ ഡീസെന്റ് അകാൻ ശ്രമിക്കുകയാണ് നീയായിട്ട് നശിപ്പരുതെന്ന്ഉൾപ്പടെ നിരവധി അനവധി ട്രോളുകൾ ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.”

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി