ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണം; ഐ.സി.സിയ്ക്ക് ഇംഗ്ലണ്ടിന്റെ കത്ത്

കോവിഡ് ഭീതിയെ തുടര്‍ന്ന് ഉപേക്ഷിച്ച ഇന്ത്യ -ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഐ.സി.സിയെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇരു രാജ്യത്തിന്റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് മത്സരത്തിന്റെ ഫലത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ സാധിക്കാത്തതിനാലാണ് ഇ.സി.ബി ഐ.സി.സിയ്ക്ക് കത്തയച്ചത്.

മത്സരം ഉപേക്ഷിച്ചാല്‍ തങ്ങള്‍ക്കു 4 കോടി പൗണ്ടിന്റെ (ഏകദേശം 400 കോടി രൂപ) നഷ്ടം വരുമെന്നാണ് ഇംഗ്ലിഷ് ബോര്‍ഡ് പറയുന്നത്. അതിനാല്‍ മത്സരത്തില്‍ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണം. അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാന്‍ കഴിയുമെന്നുമാണ് ഇംഗ്ലിഷ് ബോര്‍ഡ് വാദിക്കുന്നത്.

എന്നാല്‍, മത്സരം ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാന്നു ബി.സി.സി.ഐയുടെ നിലപാട്. നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത വര്‍ഷമാദ്യം ഇംഗ്ലണ്ട് പര്യടനത്തിനെത്തുനമ്പോള്‍ അധികം രണ്ട് ടി20കള്‍ ഇംഗ്ലണ്ടുമായി കളിക്കാമെന്ന ഓഫര്‍ ബി.സി.സി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനു പുറമെ മാഞ്ചസ്റ്ററിലേതിനു പകരം ഒരു ടെസ്റ്റും കളിക്കും.

Latest Stories

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്