KKR UPDATES: കോടികള്‍ ലഭിക്കുന്നതല്ല വിഷയം, എന്റെ ലക്ഷ്യം ഒന്നുമാത്രം, ഞാനതിനായി എന്തും ചെയ്യും, വെളിപ്പെടുത്തലുമായി കെകെആര്‍ താരം

ഐപിഎലിലെ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണിലും ശ്രദ്ധേയ പ്രകടനം നടത്തിയാണ് മുന്നേറുന്നത്. ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് കെകെആറിനുണ്ടായത്. നിര്‍ണായക സമയങ്ങളില്‍ പ്രധാന ബാറ്റര്‍മാരെല്ലാം ടീമിനായി കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. അജിന്‍ക്യ രഹാനെയുടെ കീഴില്‍ ഇറങ്ങുന്ന ടീമില്‍ അങ്കറീഷ് രഘുവംശി, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, റസല്‍ എന്നിവരെല്ലാം എല്ലാവരും ഉറ്റുനോക്കുന്ന താരങ്ങളാണ്. കഴിഞ്ഞ ലേലത്തില്‍ 23.75 കോടിക്കാണ് സ്റ്റാര്‍ ബാറ്റര്‍ വെങ്കിടേഷ് അയ്യരെ കൊല്‍ക്കത്ത നിലനിര്‍ത്തിയത്. കൂടാതെ വൈസ് ക്യാപ്റ്റനായും യുവതാരത്തെ ടീം മാനേജ്‌മെന്റ് നിയമിച്ചു.

ഈ സീസണിലും അവസരത്തിനൊത്ത് ഉയരുന്ന പ്രകടനമാണ് അയ്യരില്‍ നിന്നുണ്ടാകുന്നത്. ഹൈദരാബാദിനെതിരെ കഴിഞ്ഞ ദിവസം 29 ബോളില്‍ 60 റണ്‍സ് നേടി ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കാന്‍ വെങ്കിടേഷിന് സാധിച്ചു. മത്സരശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ ഈ ഇന്നിങ്‌സ് 20 കോടി പ്രൈസ് ടാഗ് സമ്മര്‍ദം കുറയ്ക്കാന്‍ സഹായിച്ചോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ചോദ്യത്തിന് ഒരു ചിരിയോടെ “ടീമിന്റെ വിജയത്തിനായി സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നതിനാല്‍ പണം ടീമിലെ തന്റെ പങ്കിനെ നിര്‍വചിക്കുന്നില്ലെന്ന്” താരം പറഞ്ഞു.

“ഐപിഎല്‍ തുടങ്ങിക്കഴിഞ്ഞാല്‍ നിങ്ങളുടെ വില 20 ലക്ഷമോ 20 കോടിയോ ആകട്ടെ അത് പ്രശ്‌നമല്ല, അങ്ക്‌റീഷ് രഘുവംശി എന്നൊരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ ടീമില്‍ കളിക്കുന്നുണ്ട്. ടീമില്‍ നിങ്ങളുടെ റോള്‍ എന്താണെന്ന് പണം നിര്‍വചിക്കുന്നില്ല. എന്നിലുളള ഉയര്‍ന്ന പ്രതീക്ഷകളും വിലയും കാരണം ഈ ചോദ്യം പലപ്പോഴും വരുന്നുണ്ടെന്ന് എനിക്കറിയാം. ടീമിന്റെ വിജയത്തിനായി സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന കളിക്കാരനാണ് ഞാന്‍. കൂടൂതല്‍ ശമ്പളം വാങ്ങിക്കുന്ന കളിക്കാരനായതുകൊണ്ട് അവന്‍ എപ്പോഴും കൂടുതല്‍ റണ്‍സ് നേടണമെന്നില്ല. ടീമിനായി ഇംപാക്ടുളള ഇന്നിങ്‌സ് കാഴ്ചവയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നും” വെങ്കിടേഷ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കേരള തീരത്ത് പൂര്‍ണ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ചീഫ് സെക്രട്ടറി; മുങ്ങിയ കപ്പലില്‍ നിന്ന് ഇന്ധനം ചോര്‍ന്നു, എണ്ണപ്പാട നീക്കാന്‍ നടപടി തുടങ്ങി; തീരത്ത് അപൂര്‍വ്വ വസ്തുക്കളോ കണ്ടെയ്‌നറുകളോ കണ്ടാല്‍ തൊടരുത്

CSK VS GT: ഒടുവില്‍ ആ സുപ്രധാന വിവരം പങ്കുവച്ച്‌ ധോണി, ഇനി അദ്ദേഹത്തിന് ഒന്നും തെളിയിക്കാനില്ല, ഇത് തന്നെ നല്ല സമയമെന്ന് ആരാധകര്‍, സൂപ്പര്‍താരം പറഞ്ഞത്‌

കണ്ണടച്ചാലും ചൈനക്കാര്‍ക്ക് കാണാന്‍ സാധിക്കും; ഇന്‍ഫ്രാറെഡ് കോണ്‍ടാക്റ്റ് ലെന്‍സ് വികസിപ്പിച്ച് ചൈനീസ് യൂണിവേഴ്‌സിറ്റി

അന്ന് വിരാട് കോഹ്‌ലി എന്നെ അറിയില്ലെന്ന് പറഞ്ഞു, ഇന്ന് അദ്ദേഹത്തിന്റെ ഇഷ്ട ഗാനം എന്റേത്: സിമ്പു

മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രിയാത്ര നിരോധിച്ചു

'നെറികെട്ട പ്രവര്‍ത്തനം, ഒറ്റുകൊടുക്കുന്ന യൂദാസിന്റെ മുഖമാണ് പിവി അന്‍വറിന്'; ഉള്ളിലെ കള്ളത്തരം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വെളിച്ചത്തായെന്ന് എംവി ഗോവിന്ദന്‍

'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എല്ലാവരും കുടുംബസമേതം തിയറ്ററില്‍ പോയി കണ്ടിരിക്കേണ്ട സിനിമ; ദിലീപ് ചിത്രത്തെ വാനോളം പുകഴ്ത്തി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി

ടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് കാർ ഈ വർഷം അവസാനം ഇന്ത്യയിലേക്ക്..

INDIAN CRICKET: ടി20യില്‍ അവന്റെ കാലം കഴിഞ്ഞെന്ന് ആരാണ് പറഞ്ഞത്‌, ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ആ താരം ഉറപ്പായിട്ടും ഉണ്ടാകും, എന്തൊരു പെര്‍ഫോമന്‍സാണ് ഐപിഎലില്‍ കാഴ്ചവച്ചത്

ഭീകരതകൊണ്ട് ഇന്ത്യയെ തകര്‍ക്കാനാകില്ല; പാകിസ്താന് ഭീകരതയുമായുള്ള ബന്ധം ലോകത്തിന് മുന്നില്‍ വ്യക്തമാക്കും; യാത്ര തിരിക്കും മുമ്പ് രാജ്യത്തിന് ശശി തരൂരിന്റെ സന്ദേശം