CT 2025: നോമ്പ് എടുക്കാതെ ഗ്രൗണ്ടിൽ വെള്ളം കുടിച്ചു, ഷമിക്ക് എതിരെ വമ്പൻ സൈബർ ആക്രമണം; അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ

മുഹമ്മദ് ഷമിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വമ്പൻ സൈബർ ആക്രമണം. നോമ്പിന്റെ സമയത്ത് മുഹമ്മദ് ഷമി വെള്ളം കുടിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. മുഹമ്മദ് ഷമിക്ക് എങ്ങനെ തോന്നി ഈ സമയത്ത് വെള്ളം കുടിക്കാൻ എന്ന് ചോദിച്ചാണ് ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ എത്തിയത്.

മത്സരത്തിനിടെ ബൗണ്ടറിക്ക് അരികിൽ നിൽക്കുന്ന ഷമി വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ഈ സമയത്ത് ഒരു മുസ്ലീമും ഇങ്ങനെ ചെയ്യില്ല, ചെയ്ത പ്രവർത്തിക്ക് മാപ്പ് പറയണം, തെറ്റാണ് താരം ചെയ്തത് ഉൾപ്പടെ ഒരുപാട് ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഈ നോമ്പിന്റെ സമയത്ത് ഷമി കളത്തിൽ ഇത്രയും നേരവും ഈ ചൂടും സഹിച്ച് ഇത്ര ഓവറുകൾ ചെയ്യുമ്പോൾ അവിടെ വെള്ളം കുടിച്ചതിൽ തെറ്റില്ല എന്നും അയാളെ ആക്രമിക്കേണ്ട കാര്യമില്ല എന്നും പറഞ്ഞ് അദ്ദേഹത്തെ അനുകൂലിച്ച് ആളുകൾ എത്തുമ്പോൾ പറയുന്നു.

എന്തായാലും മത്സരത്തിനിടെയുള്ള ഈ ചിത്രം ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുകയാണ്. അതേസമയം മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 264 റൺസിന് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത് 73 റൺസും 61 റൺസ് നേടിയ അലക്സ് കാരിയുമാണ് ഓസ്‌ട്രേലിയയെ സഹായിച്ചത്.

ഇന്ത്യക്കായി ഷമി മൂന്നും ചക്രവർത്തി ജഡേജ എന്നിവർ രണ്ടും അക്‌സർ ഹാർദിക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ