സൂപ്പര്‍ താരങ്ങളെ രക്ഷിച്ചത് ദ്രാവിഡ്; ഇതു കരിയറിലെ അവസാന അവസരം

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പില്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് നടത്തിയത് നിര്‍ണായക ഇടപെടലുകള്‍. സെലക്ടര്‍മാര്‍ക്ക് അത്ര പഥ്യമല്ലാത്ത അജിന്‍ക്യ രഹാനെയെയും ചേതേശ്വര്‍ പുജാരയെയും ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ ദ്രാവിഡ് സുപ്രധാന പങ്കുവഹിച്ചെന്നാണ് റിപ്പോര്‍ട്ട്.

രഹാനെ ഏറെ നാളായി ഫോമില്ലാതെ ഉഴറുകയാണ്. പുജാരയുടെ ബാറ്റിംഗിന് സ്ഥിരതയില്ല. ഈ സാഹചര്യത്തില്‍ കിവികള്‍ക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ പൂര്‍ണമായും യുവ നിരയെ പരീക്ഷിക്കാനായിരുന്നു സെലക്ടര്‍മാരുടെ നീക്കം. വിശ്രമം നല്‍കുന്ന പരിചയസമ്പന്നരുടെ കൂട്ടത്തില്‍ രഹാനെയെയും പുജാരയെയും ഉള്‍പ്പെടുത്താനായിരുന്നു ആലോചന. എന്നാല്‍ ദ്രാവിഡ് ഇരുവര്‍ക്കും അവസരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

രഹാനെയെ മാറ്റിനിര്‍ത്തിയാല്‍ വിശ്രമം ആഗ്രഹിക്കുന്ന വിരാട് കോഹ്ലിക്ക് രണ്ട് ടെസ്റ്റുകളിലും കളിക്കേണ്ടിവന്നേനെ. അതല്ലെങ്കില്‍ ഒരു ടെസ്റ്റില്‍ ഇറങ്ങാന്‍ രോഹിത് ശര്‍മ്മ നിര്‍ബന്ധിതനാകുമായിരുന്നു. നായക പദവി വഹിക്കാന്‍ പ്രാപ്തിയുള്ള താരമെന്നതും രഹാനെയ്ക്ക് ടീമില്‍ ഇടം ഉറപ്പിച്ചു നല്‍കിയ ഘടകങ്ങളില്‍പ്പെടുന്നു.

ടെസ്റ്റില്‍ രഹാനെയ്ക്കും പുജാരയ്ക്കും ഇതുവരെയുള്ള റെക്കോഡും അവര്‍ നല്‍കിയ സംഭാവനകളും തള്ളിക്കളയാന്‍ സാധിക്കില്ലെന്ന നിലപാടാണ് ദ്രാവിഡ് കൈക്കൊണ്ടത്. എന്നാല്‍ ഇരുവരുടെയും കരിയറിന്റെ വിധിയെഴുതുന്ന പരമ്പരയായി ന്യൂസിലന്‍ഡിനെതിരായ പോരാട്ടാം മാറും. ഈ പരമ്പരയില്‍ പരാജയപ്പെട്ടാല്‍, യുവനിരയ പിന്തുണയ്ക്കുന്ന ദ്രാവിഡ് രഹാനെയെയും പുജാരയെയും കൈവിടുമെന്നതില്‍ സംശയമില്ല.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു