'റിവേഴ്സ് സ്വിംഗിനെക്കുറിച്ച് നീ എന്നെ പഠിപ്പിക്കേണ്ട'; രോഹിത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്‍സമാം

പന്തില്‍ കൃത്രിമം കാണിച്ചെന്ന തന്റെ ആരോപണത്തിനെതിരെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഓസ്ട്രേലിയയ്ക്കെതിരെ റിവേഴ്സ് സ്വിംഗ് നേടുന്നതിനായി ടീം ഇന്ത്യ പന്തില്‍ കൃത്രിമം ചെയ്യുന്നതായി ഇന്‍സി ആരോപിച്ചിരുന്നു. 15 ഓവര്‍ പഴക്കമുള്ള പന്ത് കൊണ്ട് റിവേഴ്‌സ് സ്വിംഗ് നേടാനാകില്ലെന്നാണ് വെറ്ററന്‍ പറഞ്ഞത്. മിച്ചല്‍ മാര്‍ഷിന്റെ നേതൃത്വത്തിലുള്ള ടീമിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗിന്റെ ബോളിംഗിനെയാണ് അദ്ദേഹം സംശയത്തിന്റെ നിഴലിലാക്കിയത്.

”15 ഓവര്‍ പഴയ പന്തില്‍ റിസര്‍വ് സ്വിംഗ് നേടാനാവില്ല, പക്ഷേ അര്‍ഷ്ദീപ് സിംഗിന് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ കളിക്കാര്‍ പന്തില്‍ ഗുരുതരമായ ചില ജോലികള്‍ ചെയ്തു. അമ്പയര്‍മാര്‍ കണ്ണുകള്‍ തുറക്കണം”പാകിസ്ഥാനിലെ ഒരു ടിവി ചാനലില്‍ അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമി ഫൈനലിന്റെ തലേന്ന് ഇന്‍സമാമിന്റെ ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരിലൊരാള്‍ രോഹിതിനോട് ചോദിച്ചു. അദ്ദേഹം ഇന്‍സിയുടെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു.

”ചൂടുള്ള സാഹചര്യങ്ങളും വരണ്ട പിച്ചുകളും ബോളര്‍മാരെ റിവേഴ്‌സ് സ്വിംഗ് നേടാന്‍ സഹായിക്കുന്നു. ഞങ്ങള്‍ മാത്രമല്ല, എല്ലാ ടീമുകളും അത് നേടിയിട്ടുണ്ട്. മനസ്സ് തുറന്ന് നില്‍ക്കേണ്ടത് പ്രധാനമാണ്, ”രോഹിത് ശര്‍മ പറഞ്ഞു.

രോഹിതിന്റെ പ്രതികരണത്തെക്കുറിച്ച് ഇന്‍സമാമിനോട് പറയുകയും അദ്ദേഹം ഇന്ത്യന്‍ നായകനെ തിരിച്ചടിക്കുകയും ചെയ്തു. ”ടീം ഇന്ത്യ എന്തെങ്കിലും കൃത്രിമം ചെയ്യുകയാണെന്ന് ഞാന്‍ പറഞ്ഞില്ല. അമ്പയര്‍മാരോട് കണ്ണ് തുറന്നിരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അവരും മനസ്സ് തുറന്ന് നില്‍ക്കണമെന്ന് എനിക്ക് തോന്നുന്നു. റിവേഴ്‌സ് സ്വിംഗിനെക്കുറിച്ച് രോഹിത് ശര്‍മ്മ ഞങ്ങളെ പഠിപ്പിക്കേണ്ടതില്ല. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്’ ഇന്‍സമാം പറഞ്ഞു.

Latest Stories

'ബാഴ്‌സലോണയിൽ ഊബർ ടാക്‌സി ഓടിച്ച് ജീവിക്കണം'; റിട്ടയർമെന്റ് പ്ലാനിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

'പലസ്‌തീനെ രാജ്യമായി അംഗീകരിക്കും'; ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിന്റെ നിർണായക പ്രഖ്യാപനം, ജി7 രാജ്യങ്ങളിൽ ആദ്യം

ഗോവിന്ദച്ചാമി പിടിയിലായത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും; പൊലീസ് വീട് വളഞ്ഞപ്പോൾ കിണറ്റിലേക്ക് ചാടി ഒളിച്ചു

‘വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം, നേതാക്കൾ ഇങ്ങനെ നിലപാടെടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകും'; പി ജെ കുര്യൻ

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ; കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായെന്ന് സ്ഥിരീകരണം

ജയിൽ ചാടിയത് സെല്ലിലെ അഴികൾ മുറിച്ച്; തുണികൾ കൂട്ടിക്കെട്ടി കയറാക്കി മതിലിൽ നിന്ന് താഴേക്കിറങ്ങി, ഗോവിന്ദച്ചാമിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചു?

ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ അപകടം; 200 അടി താഴ്ചയുള്ള കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ അഭിവൃദ്ധിപ്പെടേണ്ടത് യുഎസിന്റെ ആവശ്യം; സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ട്രംപ്