കണ്ടില്ലേ ആ ചെറുക്കന്റെ ഒരു അഹങ്കാരം, നീ പറഞ്ഞിട്ട് പോലും കേൾക്കുന്നില്ല അവൻ; എൻ്റെ ടീമിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ല; എല്ലാം സമാധാനത്തിൽ പറഞ്ഞ് തീർക്കാൻ വിളിച്ച രാഹുലിനെ അനുസരിക്കാതെ നവീൻ

എൽ‌എസ്‌ജിയും ആർ‌സി‌ബിയും തമ്മിലുള്ള ഏകാന സ്റ്റേഡിയത്തിൽ മഴമൂലം വൈകിയ മത്സരം പല വശങ്ങളിൽ നിന്ന് നോക്കിയാലും ഈ സീസണിലെ ആവേശകരമായ മത്സരമായി മാറി. മത്സരത്തിലേക്ക് വന്നാൽ ആർസിബി ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം ലക്നൗ എളുപ്പത്തിൽ മറികടക്കുമെന്നാണ് കരുതിയ ആരാധകർക്ക് തെറ്റി പോയി. ആർസിബി ബോളറുമാരുടെ തകർപ്പൻ ബോളിങ്ങിന് മുന്നിൽ പതറിയ അവരുടെ ഇന്നിംഗ്സ് 108 റൺസിന് അവസാനിച്ചു. ബാംഗ്ലൂരിന് 18 റൺസിന്റെ തകർപ്പൻ ജയവും 2 പോയിന്റും.

മത്സരത്തിന് ഇടയിൽ മുഴുവൻ വിവാദങ്ങൾ സമ്പന്നമായി നിറഞ്ഞ് നിന്നിരുന്നു. ആദ്യ പാദ പോരാട്ടത്തിൽ തങ്ങളുടെ മണ്ണിൽ നടന്ന മത്സരത്തിൽ തോൽപ്പിച്ച ലക്നൗ പരിശീലകനും താരങ്ങളും നടത്തിയ അമിതമായ ആഹ്ലാദത്തിന് കോഹ്ലി അതെ നാണയത്തിൽ തിരിച്ച് കൊടുത്ത കാഴ്ച്ചയാണ് ഇന്നലെ കണ്ടത്. ഇതിൽ ലക്നൗ ഇന്നിംഗ്സ് അവസാനിക്കാൻ തുടങ്ങുന്നതിന് മുമ്പ് യുവതാരം നവീനുമായി കോഹ്ലി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ ബാക്കി വഴക്കാണ് ഗംഭീറുമായി ഉണ്ടായതെന്ന് കരുതപ്പെടുന്നു.

ശേഷം ഹസ്തദാനത്തിനിടയിലും അതിനെ തുടർന്നും ഗംഭീറിന്റെ കാര്യം പോലെ തന്നെ കോഹ്ലി നവീനുമായി കൊമ്പുകോർത്തു. മത്സരത്തിന് ശേഷം കളിക്കാർ ഹസ്തദാനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആർ‌സി‌ബി താരവുമായി ചൂടേറിയ നിമിഷം ഉണ്ടായതിനാൽ കോഹ്‌ലിയോട് ഇതുമായി ബന്ധപ്പെട്ട് ലക്നൗ ക്യാപ്റ്റൻ നവീൻ-ഉൾ-ഹഖിനെ വിളിച്ചു. എന്നിരുന്നാലും,, നവീൻ നായകനെ നിരസിച്ചു കളത്തിൽ മുന്നോട്ട് പോയി. നവീൻ-ഉൾ-ഹഖ് തന്റെ നായകനെ അനുസരിക്കത്ത പ്രവർത്തി കണ്ട് കോഹ്‌ലി തികച്ചും രോഷാകുലനായി നിൽക്കുന്നതും കാണാമായിരുന്നു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്