'എന്റെ പിള്ളേരെ തൊടുന്നൊടാ'; ആരാധകരെ പിടിച്ച് മാറ്റാൻ വന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് ഹാർദിക്‌ പാണ്ട്യയുടെ വാക്കുകൾ ഇങ്ങനെ; വീഡിയോ വൈറൽ

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ബറോഡയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ചിരിക്കുകയാണ് മുംബൈ. എന്നാൽ മത്സരത്തിനിടെ ആരാധകനോടുള്ള സ്നേഹം നിറഞ്ഞ പെരുമാറ്റത്തിലൂടെ ആരാധകരുടെ കൈയ്യടി വാങ്ങിയിരിക്കുകയാണ് ഇന്ത്യൻ താരമായ ഹാർദിക്‌ പാണ്ട്യ.

ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ ഹാർദിക്കിന് സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ വാനോളം പുകഴ്തിയിരിക്കുകയാണ് ആരാധകർ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ചയാണ് ബറോഡയും മുംബൈയും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം നടന്നത്. മത്സരത്തിനിടയിൽ മൂന്നു ആരാധകർ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നിരുന്നു. ഹർദിക്കിനെ കാണാൻ സുരക്ഷാ വലയങ്ങൾ മറികടന്നാണ് അവർ എത്തിയത്.

ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി അവരെ ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചു. അപ്പോഴാണ് ഹാർദിക്‌ ഇടപെട്ട് ആരാധകരോട് മോശമായ രീതിയിൽ പെരുമാറരുത് എന്നും, മര്യാദയ്ക്ക് സംസാരിക്കണം എന്നും സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരോട് വിളിച്ച് പറയുന്ന ഹർദിക്കിനെ കണ്ടപ്പോൾ മത്സരം കാണാൻ വന്ന ആരാധകർ ഹർദിക്കിനെ ആവേശത്തോടെ ആർപ്പു വിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ടീം പരാജയം വഴങ്ങിയെങ്കിലും ഹാര്‍ദ്ദിക്കിന്റെ ഈ പ്രവൃത്തി ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ