'സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റൻ ആക്കരുത്, എല്ലാ ഭാരവും അവന് കൊടുക്കുന്ന പോലെയാകും'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

വെടിക്കെട്ട് പ്രകടനവുമായി ടി 20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത സഞ്ജുവിന്റെ അടുത്ത ലക്ഷ്യം 2026 ഐപിഎൽ കിരീടമാണ്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയ താരം തന്റെ ആദ്യ സീസണിൽ തന്നെ ചെന്നൈക്ക് കപ്പ് നേടി കൊടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സാക്ഷാൽ എം എസ് ധോണിയോടൊപ്പം സഞ്ജു പാർട്ട്ണർഷിപ്പ് പടുത്തുയർത്തുന്നത് കാണാനാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്.

ഇപ്പോഴിതാ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിം​ഗ്സ് ഇപ്പോൾ ക്യാപ്റ്റനാക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. നിലവിലെ ക്യാപ്റ്റൻ റുതുരാജ് ​ഗെയ്ക്വാദ് തന്നെയാണ് സിഎസ്കെയെ നയിക്കേണ്ടതെന്നും സഞ്ജുവിനെ ക്രമേണ നായകസ്ഥാനത്ത് എത്തിച്ചാല്‍ മതിയെന്നും കൈഫ് പറഞ്ഞു.

‘സഞ്ജു സാംസണെ ഇപ്പോൾ തന്നെ ക്യാപ്റ്റൻ സ്ഥാനം നല്‍കിക്കൊണ്ടുള്ള തെറ്റ് സി‌എസ്‌കെ ചെയ്യുമെന്ന് കരുതുന്നില്ല. കാരണം അദ്ദേഹം ഇപ്പോള്‍ ടീമിലെത്തിയതേയുള്ളൂ. അദ്ദേഹം എല്ലാം ഒറ്റയടിക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല. ബാറ്റും ചെയ്യണം, വിക്കറ്റ് കീപ്പറുമാകണം, ടീമിനെ വിജയിപ്പിക്കുകയും വേണം. എല്ലാ ഭാരവും സഞ്ജുവിന് മേല്‍ ചുമത്തേണ്ടതില്ല സഞ്ജുവിനെ ക്രമേണ ക്യാപ്റ്റനാക്കുകയാണ് വേണ്ടത്. ധോണിയെ പോലെ പതുക്കെ സഞ്ജുവിനെ ക്യാപ്റ്റനാക്കി മാറ്റുക. അത്തരത്തിലൊരു ദീര്‍ഘവീക്ഷണമാണ് വേണ്ടത്. സിഎസ്‌കെയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഗെയ്ക്‌വാദ് ക്യാപ്റ്റനായി തുടരുന്നതാണ് ഉചിതം’

‘ചെന്നൈയുടെ രീതികള്‍ സഞ്ജു പഠിച്ചുവരുന്നതേയുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ അദ്ദേഹത്തെ ക്യാപ്റ്റനാക്കിയാല്‍ അത് അപക്വമായിരിക്കും. ഗെയ്ക്‌വാദിനെ ഇതിനകം ചുമതല ഏല്‍പിച്ചതിനാല്‍ ഇനി സിഎസ്‌കെ തിരക്കുകൂട്ടില്ല. അവര്‍ ഗെയ്ക്‌വാദിനെ ഇപ്പോള്‍ പിന്തുണയ്ക്കും. അതുകൊണ്ട് തന്നെ സഞ്ജുവിന് ഇപ്പോള്‍ ക്യാപ്റ്റന്‍സി നല്‍കിയാല്‍ അത് തെറ്റായ തീരുമാനമായിരിക്കുമെന്ന് കരുതുന്നു. സഞ്ജുവിന് ചെന്നൈയുടെ രീതികളെക്കുറിച്ചോ, ആരാധകരുടെ പ്രതീക്ഷകളെക്കുറിച്ചോ ഇപ്പോള്‍ പൂര്‍ണ ധാരണയുണ്ടാകണമെന്നില്ല’, കൈഫ് പറഞ്ഞു.

Latest Stories

പറഞ്ഞത് മൂന്നാമൂഴം സഫലമാകില്ലെന്ന്, പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷം; ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല: ജി. സുധാകരൻ

എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചു; കെ. സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്ന് കേന്ദ്ര നേതാക്കള്‍

ഇത്തവണ രോഹിത് ഇമ്പാക്ട് പ്ലയെർ ആവില്ല, അദ്ദേഹം കളിക്കളത്തിൽ ഉള്ളത് ഒരു ധൈര്യമാണ്: മഹേള ജയവർധനെ

സഞ്ജു സാംസൺ രോഹിത്തിനെയും കോഹ്‍ലിയെയും പോലെ, പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല: റിയാൻ പരാഗ്

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്