ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 2 വിക്കറ്റിന്റെ തോൽവി. ഇതോടെ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. ടോസ് നഷ്ടപെട്ട ഇന്ത്യ 264 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ 22 ബോളുകൾ ബാക്കി നിൽക്കേ ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തി. ബാറ്റിംഗിൽ മികച്ച തുടക്കം ലഭിക്കാത്തതിനാൽ ഇന്ത്യക്ക് കൂറ്റൻ ലക്ഷ്യം ഉയർത്താൻ സാധിച്ചില്ല. ഇതോടെ താരങ്ങൾക്കെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.
അടുപ്പിച്ച് രണ്ട് മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായതിൽ വൻ വിമർശനങ്ങളാണ് വിരാട് കോഹ്‌ലിക്ക് നേരെ ഉയരുന്നത്. ഇതോടെ താരം ഏകദിനത്തിൽ നിന്നും വിരമിക്കണം എന്ന ആവശ്യം ശക്തമാണ്. ഇപ്പോഴിതാ വിരാട് കോഹ്‌ലിയെ പിന്തുണച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:
“രണ്ട് മത്സരങ്ങൾ, രണ്ട് പൂജ്യം – നമ്മൾ ഇത് കണ്ടിട്ടില്ല. ഇത് പലപ്പോഴും സംഭവിക്കാറില്ല. ഇത് സമ്മർദ്ദമോ, ക്ഷീണമോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ആകാം. ഈ രണ്ട് കളിക്കാരെയും ഈ പ്രെഷർ ബാധിക്കുന്നില്ലെന്ന് നമ്മൾ ശ്രദ്ധിക്കണം. പ്രകടനം ഇല്ലെങ്കിൽ, അവർ കളിക്കില്ല” ഇർഫാൻ പത്താൻ പറഞ്ഞു.