അഭിഷേകിനെ ഇറക്കരുത്, അവന് പകരമായി റിങ്കു സിംഗിനെ ഇറക്കണം: മുഹമ്മദ് കൈഫ്

2026 ടി20 ലോകകപ്പിൽ ന്യൂസിലാന്‍ഡിനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ ഇറങ്ങുന്നതിന് മുൻ‌പ് ഇന്ത്യൻ ടീമിന് നിർദേശവുമായി ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫ്. യുവഓപ്പണർ അഭിഷേക് ശർമയെ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നാണ് കൈഫ് മുന്നോട്ടുവെക്കുന്ന നിർദേശം.

‘ഫൈനലിൽ അഭിഷേക് ശർമക്ക് ഇന്ത്യ വിശ്രമം നൽകണം. അഭിഷേക് ഇപ്പോൾ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതുകൊണ്ട് മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റില്ല. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി തെളിയിക്കപ്പെട്ട താരങ്ങളുണ്ട്. ടെസ്റ്റ്, ഐപിഎൽ, രഞ്ജി ട്രോഫി എന്നീ ടൂർണ്ണമെന്റിലെല്ലാം റിങ്കു സിങ് റൺസ് നേടിയിട്ടുണ്ട്’

‘അഭിഷേക് ശർമയ്ക്ക് പകരം ആർക്ക് കളിക്കാൻ സാധിക്കുമെന്നത് നിങ്ങൾക്ക് ഡഗൗട്ടിലേക്ക് നോക്കിയാൽ മനസിലാവും. അവിടെ റിങ്കു സിങ് എന്നൊരാൾ ഇരിക്കുന്നുണ്ട്. അദ്ദേഹത്തെ അഭിഷേകിന് പകരം കളത്തിലിറക്കൂ. ഒരാൾ മോശം ഫോമിൽ ബുദ്ധിമുട്ടുമ്പോൾ മറ്റൊരാൾ നന്നായി കളിച്ചിട്ടും പുറത്ത് ഇരിക്കുന്നു’ കൈഫ് പറഞ്ഞു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി