'ബോക്സിങ് റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഭാജി'; ഹർഭജൻ സിംഗിനെ വെല്ലുവിളിച്ച് ശ്രീശാന്ത്

2008 ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന ‘സ്ലാപ്പ് ഗേറ്റ്’ വിവാദത്തിന് ശേഷം വീണ്ടും പരസ്പരം ഏറ്റുമുട്ടുകയാണ് മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്ങും മലയാളി താരമായ എസ് ശ്രീശാന്തും. അടുത്തിടെ നടന്ന ഒരു ഷോയ്ക്കിടെ ശ്രീശാന്ത്, ഹർഭജൻ സിങ്ങിനെ വെല്ലുവിളിച്ചതോടെയാണ് വീണ്ടും ചർച്ചകൾ ഉയർന്നത്. പരിപാടിക്കിടെ ഹർഭജൻ സിങ്ങും ശ്രീശാന്തും ബോക്സിങ് ഡ്രസ് ധരിച്ച് നിൽക്കുന്ന ചിത്രം സ്ക്രീനിൽ കാണിച്ചപ്പോൾ ശ്രീശാന്ത് പ്രതികരിച്ച രീതിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘‘നിങ്ങൾക്ക് ധൈര്യമുണ്ടോ? എന്നോടൊപ്പം റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഞാൻ അദ്ദേഹത്തോട് ചോദിക്കുകയാണ്. ഇത് അഭിനയമല്ല, ഞാൻ പുഞ്ചിരിച്ചുകൊണ്ടാണ് പറയുന്നത്. നിങ്ങൾ പുഞ്ചിരിക്കുക പോലുമില്ല, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം. ഇതൊരു തുറന്ന വെല്ലുവിളിയാണ്. ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു, ഭാജി’

‘നിങ്ങൾക്കും എനിക്കുമിടയിൽ ഇത്രയധികം പ്രശ്‌നമുണ്ടെങ്കിൽ നമുക്കത് തീർക്കാം. നിങ്ങൾ ഇത്രയും സമ്പാദിച്ചില്ലേ, ഞാനും സമ്പാദിക്കട്ടെ. റിങ്ങിലേക്ക് വരൂ. ഞാൻ ഹൃദയത്തിൽതട്ടിയാണ് പറുന്നത്. നിങ്ങൾക്ക് ആത്മാഭിമാനമുണ്ടെങ്കിൽ, പരസ്യങ്ങളും മറ്റും ചെയ്യുന്നത് നിർത്തൂ, എന്നി‍ട്ട് നേർക്കുനേർ വരൂ. എല്ലാ മലയാളികൾക്കും എല്ലാ സർദാർമാർക്കും വേണ്ടി, ദയവായി വരൂ. ഞാൻ കാത്തിരിക്കുന്നു.’– ശ്രീശാന്ത് പറഞ്ഞു.

Latest Stories

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു

എബോള ഭീതി ഒഴിഞ്ഞു, സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ മരണം: പ്രതി കല്ല് കൊണ്ട് തലയ്ക്കടിച്ചു, വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊന്നു

ഗൗതം ഗംഭീറിനെ ഉടൻ തന്നെ മാറ്റി ധോണിയെപ്പോലൊരു മെന്ററെ കൊണ്ടുവരൂ; കടുത്ത വിമർശനവുമായി എസ്. ശ്രീശാന്ത്

ഷമിയോടും സിറാജിനോടും ഡൊമസ്റ്റിക് മത്സരങ്ങളിൽ കഴിവ് തെളിയിക്കണമെന്ന് ഗംഭീർ; എന്നാൽ ഹർഷിത്തിന് ഡയറക്റ്റ് കോൾ; വിമർശനം ശക്തം

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്