ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷം വിരമിക്കും; ശ്രീലങ്കന്‍ ക്രിക്കറ്റിനെ നിര്‍ണായക തീരുമാനം അറിയിച്ച് സൂപ്പര്‍ താരം

ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ ഓസ്ട്രേലിയക്കെതിരെ ഗാലെയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റോടെ അന്താരാഷ്ട്ര മത്സരത്തോട് വിടപറയും. 99 ടെസ്റ്റുകള്‍ കളിച്ച കരുണരത്നെ 39.40 ശരാശരിയില്‍ 16 സെഞ്ച്വറികള്‍ സഹിതം 7172 റണ്‍സ് നേടിയിട്ടുണ്ട്. ഗാലെയില്‍ തന്റെ 100-ാം ടെസ്റ്റ് കളിക്കുന്ന അദ്ദേഹം ഈ നാഴികക്കല്ലിലെത്തിയ ശേഷം ബൂട്ട് തൂക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

പുറത്തുവരുന്ന റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 36-കാരന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെ (എസ്എല്‍സി) ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍, ആദ്യ ഇന്നിംഗ്സില്‍ വെറും ഏഴ് റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്, രണ്ടാം ഇന്നിംഗ്സില്‍ അദ്ദേഹം ഡക്കിന് പുറത്തായി. മത്്‌സരത്തില്‍ ശ്രീലങ്ക ഒരു ഇന്നിംഗ്സിനും 242 റണ്‍സിനും തോറ്റു.

2023 ഏപ്രിലില്‍ അയര്‍ലന്‍ഡിനെതിരെയാണ് ദിമുത് കരുണരത്നെ തന്റെ അവസാന സെഞ്ച്വറി നേടിയത്. ബാറ്റിലെ മോശം ഫോം അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഓസ്ട്രേലിയ പരമ്പരയ്ക്ക് തൊട്ടുമുമ്പ്, ശ്രീലങ്ക ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തി. അതില്‍ നാല് ഇന്നിംഗ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 27 റണ്‍സ് മാത്രമാണ് നേടിയത്.

2019ല്‍ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം 2024 ജനുവരിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം പടിയിറങ്ങി. 30 ടെസ്റ്റുകളില്‍ അദ്ദേഹം വൈറ്റ്സില്‍ ടീമിനെ നയിച്ചു, അതില്‍ 12 എണ്ണത്തില്‍ ശ്രീലങ്ക വിജയിച്ചു, 40 വിജയശതമാനം.

ദക്ഷിണാഫ്രിക്കയില്‍ ടീമിനെ ഒരു പരമ്പര വിജയത്തിലേക്ക് നയിച്ചതാണ് നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മികച്ച നേട്ടം. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടിയ ഏഷ്യയില്‍ നിന്നുള്ള ഏക പുരുഷ ടീമാണ് ശ്രീലങ്ക.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍