ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ദിഗ്‌വേഷ് രതി; താരം നേടിയ നേട്ടത്തിൽ ആരാധകർക്ക് ഷോക്ക്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ലക്‌നൗ സൂപ്പർ ജയൻറ്സ് താരം ദിഗ്‌വേഷ് രതി. ഒരു പ്രാദേശിക ട്വന്റി 20 ടൂർണമെന്റിൽ അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ രതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

ദി​ഗ്‍വേഷിന്റെ എതിർ ടീമിന് വിജയിക്കാൻ 36 പന്തിൽ 113 റൺസ് വേണമായിരുന്നു. അഞ്ച് വിക്കറ്റ് ബാക്കിയുണ്ടായിരുന്നു. 15-ാം ഓവറിലാണ് ദി​ഗ്‍വേഷ് ബൗളിങ്ങിനെത്തിയത്. തുടർച്ചയായ അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ദി​ഗ്‍വേഷ് എതിരാളികളെ ഓൾഔട്ടാക്കി. ആദ്യ നാല് പന്തുകളിൽ ബാറ്റർമാരെ ക്ലീൻ ബൗൾഡാക്കിയ രതി അഞ്ചാം പന്തിൽ ബാറ്ററെ വിക്കറ്റിന് മുന്നിൽ കുരുക്കി. മത്സരത്തിലാകെ ഏഴ് വിക്കറ്റുകളാണ് ദി​ഗ്‍വേഷ് വീഴ്ത്തിയത്.

ഈ വർഷം നടന്ന ഐപിഎലിൽ താരത്തിന്റെ സിഗ്നേച്ചർ സെലിബ്രേഷൻ വളരെ വിവാദം നിറഞ്ഞതായിരുന്നു. ഓരോ വിക്കറ്റുകൾ വീഴ്ത്തുബോഴും താരം പുറത്താക്കിയ ബാറ്റ്സ്മാന് നേരെ ഇത്തരം സെലിബ്രേഷൻ നടത്തും. അതിൽ ബിസിസിഐ വൻ തോതിലുള്ള പിഴകളും ചുമത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വിമര്ശകർക്കുള്ള മറുപടി നൽകിയിരിക്കുകയാണ്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും