കോഹ്‌ലി കാണിച്ചത് ചതിയോ? താരത്തിന്റെ പരിക്ക് വാർത്തയിൽ സംശയം പ്രകടിപ്പിച്ച് ക്രിക്കറ്റ് വിദഗ്ധർ; ഏകദിന പരമ്പരയിൽ വിശ്രമം

വിരാട് കോഹ്‌ലിയുടെ കഷ്ടകാലത്തിന് അവസാനമില്ലെന്ന് ഉറപ്പിക്കാം. നിലവിൽ, ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ഒഴിവാക്കാനായി ബാറ്റർ പരിക്ക് കെട്ടിച്ചമച്ചതാണോ അതോ അയാൾക്ക് ശരിക്കും പരിക്കേറ്റതാണോ എന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ബിസിസിഐ ഓരോ കളിക്കാരനും ആഭ്യന്തര ക്രിക്കറ്റ് നിർബന്ധമാക്കുന്നതിനാൽ, 2024-25 രഞ്ജി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി കളിക്കാൻ കോഹ്‌ലി ഇറങ്ങുമെന്നാണ് കരുതപെട്ടത്,

ജനുവരി 23ന് രാജ്‌കോട്ടിൽ ആരംഭിക്കുന്ന സൗരാഷ്ട്രയ്‌ക്കെതിരായ രഞ്ജി മത്സരത്തിനുള്ള ഡൽഹിയുടെ സാധ്യതാ ടീമിലാണ് ‘കോഹ്‌ലി’ ഉൾപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യയുടെ സമീപകാല ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ കഴുത്തിന് കോഹ്‌ലിക്ക് പരിക്ക് പറ്റിയിരുന്നു എന്നും അതിനാൽ തന്നെ രഞ്ജി കളിക്കില്ല എന്നുമാണ് ഇപ്പോൾ വന്ന റിപ്പോർട്ടുകൾ.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ (ബിജിടി) വിരാട് കോഹ്‌ലിക്ക് കഴുത്തിൽ ഉളുക്ക് സംഭവിച്ചതായും പരിക്ക് നിയന്ത്രിക്കാൻ കുത്തിവയ്പ്പ് ആവശ്യമായി വന്നതായും റിപ്പോർട്ടുണ്ട്. സിഡ്‌നി ടെസ്റ്റിനിടെയാണ് ഉളുക്ക് സംഭവിച്ചതെന്ന് ചില സ്രോതസ്സുകൾ സൂചിപ്പിച്ചു.

സൗരാഷ്ട്രയ്‌ക്കെതിരായ ഡൽഹിയുടെ വരാനിരിക്കുന്ന രഞ്ജി ട്രോഫി 2024-25 മത്സരത്തിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇതുവരെ കളിക്കുമെന്ന് സ്ഥിതീകരിച്ചിട്ടില്ല. അതേസമയം വിരാട് കോഹ്‌ലിക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും അദ്ദേഹം രഞ്ജി കളിക്കാതിരിക്കാൻ നമ്പറുകൾ കാണിക്കുന്നത് ആണെന്നാണ് പറയുന്നത്.

രഞ്ജി കളിക്കാൻ പൊതുവെ പലപ്പോഴും താത്പര്യം കാണിക്കാത്ത കോഹ്‌ലി കൃത്യ സമയത്ത് വ്യാജ പരിക്ക് കെട്ടിച്ചമച്ചതാണെന്ന് ചില ക്രിക്കറ്റ് ആരാധകരും സംശയിക്കുന്നു. എന്തായാലും ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിൽ താരം കളിച്ചേക്കില്ല എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Latest Stories

ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി തകർത്ത് രഹസ്യാന്വേഷണ വിഭാഗം; രണ്ട് പേർ അറസ്റ്റിൽ

IPL 2025: അത് വെറും ഒരു വിക്കറ്റ് ആയിരുന്നില്ല, ഏപ്രിൽ 13 ലെ ആ ഒരൊറ്റ പന്ത് മാറ്റിയത് മുംബൈയുടെ തലവര; തിരിച്ചുവരവിന് കളമൊരുക്കിയത് ആ മത്സരം

എറണാകുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരി പീഡനത്തിനിരയായി, അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ; പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

IPL 2025: ബവുമ ചേട്ടാ അങ്ങനെ ആ റെക്കോഡ് ഒറ്റക്ക് വിഴുങ്ങേണ്ട, അതുല്യ നേട്ടത്തിൽ സൗത്താഫ്രിക്കൻ താരത്തിനൊപ്പം സൂര്യകുമാർ യാദവ്; അടുത്ത മത്സരത്തിൽ അത് സംഭവിച്ചാൽ ചരിത്രം

IPL 2025: സച്ചിനും കോഹ്‌ലിയും രോഹിതും അല്ല, സുനിൽ ഗവാസ്കറിന് ശേഷം സാങ്കേതിക കഴിവിൽ ഏറ്റവും മികച്ച താരം അവൻ; അപ്രതീക്ഷിത തിരഞ്ഞെടുപ്പുമായി നവ്‌ജോത് സിംഗ് സിദ്ധു ; കൂടെ ആ അഭിപ്രായവും

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു