ധോണിയുടെ വിരമിക്കല്‍, നിര്‍ണായക നിലപാടുമായി ബി.സി.സി.ഐ

ലോക കപ്പില്‍ നിന്നും ടീം ഇന്ത്യ പുറത്തായതോടെ മുതിര്‍ന്ന താരം മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. നിലവില്‍ 38 വയസ് തികഞ്ഞ ധോണിയ്ക്ക് ഇനി അധികം കരിയര്‍ നീട്ടി കൊണ്ട് പോകാന്‍ കഴിയില്ലെന്നാണ് ധോണി വിരമിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ പ്രധാനമായും ഉയര്‍ത്തുന്ന വാദം.

ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായ ഉടനെ ധോണിയുടെ വിരമിക്കലിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഇതേകുറിച്ച് തനിയ്‌ക്കൊന്നും അറിയില്ലെന്നാണ് നായകന്‍ വിരാട് കോഹ്ലി പ്രതികരിച്ചത്.

അതെസമയം ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ ഭരണസമിതി രംഗത്തെത്തി. ബി.സി..സിഐ ഭരണ സമിതി അംഗം ഡയാന എദുല്‍ജിയാണ് ധോണി വിമരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചത്. ധോണിക്ക് ഇനിയും ഏറെനാള്‍ കളിക്കാനാകുമെന്നും യുവതാരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ടീമില്‍ തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിരമിക്കുന്നതിനെ കുറിച്ച് അന്തിമതീരുമാനം എടുക്കേണ്ടത് ധോണി തന്നെ ആണെന്നും ഡയാന എദുല്‍ജി കൂട്ടിച്ചേര്‍ത്തു.

അതെസമയം ധോണി ഇക്കാര്യത്തില്‍ ഇതുവരെ നിലപാടൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ശ്രീലങ്കയ്‌ക്കെതിരെ അവസാന ലീഗ് മത്സരത്തിന് മുമ്പ് ധോണി വിരമിക്കുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഒരുവിഭാഗം തനിയ്‌ക്കെതിരെ നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നാണ് ധോണി വിലയിരുത്തിയത്.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്