സഞ്ജുവിന് മുൻപ് രാജസ്ഥാൻ വിടാൻ ഈ താരം, അടുത്ത സീസണിൽ അവനും ഉണ്ടാവില്ല, നോട്ടമിട്ട് പ്രധാന ടീമുകൾ

ഐപിഎൽ 2025 സീസണിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിടാനൊരുങ്ങുകയാണെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്ത സീസണിൽ താരത്തെ ടീമിൽ എത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമിക്കുന്നതായാണ് വിവരം. ഇതിനായി രവിചന്ദ്രൻ അശ്വിനെയും ശിവം ദുബെയും രാജസ്ഥാന് നൽകി സഞ്ജുവിനെ ചെന്നൈയിൽ എത്തിക്കാനാണ് സിഎസ്കെ മാനേജ്മെന്റ് ആലോചിക്കുന്നത്. എന്നാൽ‌ ഇക്കാര്യങ്ങളിൽ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം തന്നെ സഞ്ജുവിന് മുൻപ് രാജസ്ഥാൻ റോയൽസിലെ മറ്റൊരു താരം ടീം മാറാൻ ഒരുങ്ങുകയാണെന്ന തരത്തിലും റിപ്പോർട്ട് വരുന്നുണ്ട്.

ആർആർ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറൽ അടുത്ത സീസണിൽ മറ്റൊരു ടീമിലേക്ക് മാറാൻ ഒരുങ്ങുകയാണെന്നാണ് വിവരം.
ജുറൽ അടുത്ത ഐപിഎൽ സീസണിൽ രാജസ്ഥാനൊപ്പം ഉണ്ടായേക്കില്ല എന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിൽ‌ 14 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയ താരമായിരുന്നു ധ്രുവ് ജുറൽ. 20ലക്ഷത്തിൽ രാജസ്ഥാനിൽ കളിച്ചുതുടങ്ങിയ ജുറൽ 14 കോടി രൂപ മൂല്യമുളള താരമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.‌

എന്നാൽ‌ രാജസ്ഥാൻ മാനേജ്മെന്റ് താരത്തിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ജുറലിന് കഴിഞ്ഞിരുന്നില്ല. നിർണായക മത്സരങ്ങളിൽ ടീമിനെ വിജയത്തിൽ എത്തിക്കാൻ യുവതാരത്തിന് സാധിച്ചില്ല. ഫിനിഷിങ്ങിൽ മികവ് കാണിക്കാത്തതിൽ ആരാധകരിൽ നിന്നും വലിയ രീതിയിലുളള വിമർശനങ്ങളാണ് താരത്തിന് ലഭിച്ചത്. കഴിഞ്ഞ 14 മത്സരങ്ങളിൽ നിന്ന് 333 റൺസ് ആയിരുന്നു ജുറൽ നേടിയത്. 156 ആയിരുന്നു സ്ട്രൈക്ക്റേറ്റ്.

Latest Stories

'വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക', കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം; രാത്രി 8 ന് മെഴുകുതിരി പ്രകടനം

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ; പാടില്ലെന്ന് സർക്കാർ, ഭിന്നത രൂക്ഷം

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം