സ്വയം പിന്മാറ്റം, ധോണിയെ ട്രോളികൊന്ന് 'ഹേറ്റേഴ്‌സ്'

വിന്‍ഡീസ് പര്യടനത്തില്‍ നിന്നും സ്വയം പിന്മാറാനുളള ധോണിയുടെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യന്‍ വിക്കര്‍ കൂപ്പര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസപ്പെരുമഴ. രണ്ട് മാസം സൈനിക സേവനത്തിനായി വിനിയോഗിക്കാനാണ് ധോണി വിന്‍ഡീസ് പര്യടനത്തില്‍ നിന്നും സ്വയം പിന്മാറിയത്.

എന്നാല്‍ ടീമില്‍ സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായ ധോണി നടത്തുന്ന നാടകമാണ് സൈനിക സേവനം എന്നാണ് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍ വാദിക്കുന്നത്. ധോണിയെ പരിഹസിച്ച് നിരവധി ട്രോളുകളാണ് വിവിധ ഫെയ്‌സ്ബുക്ക് പേജുകളില്‍ പാറി നടക്കുന്നത്.

ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്‌നന്റ് കേണലാണ് ധോണി. സൈന്യത്തിനായി എന്ത് സേവനമാണ് ധോണി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

ഇതോടെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ റിഷഭ് പന്താകും ഇന്ത്യയുടെ ഫസ്റ്റ് വിക്കറ്റ് കീപ്പര്‍. ടെസ്റ്റില്‍ സാഹയുടെ തിരിച്ചുവരവ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

അതെസമയം ധോണി ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സൂചനകള്‍. ധോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടേയാണ് സുഹൃത്ത് ധോണിയുടെ നിലപാടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി