നാളുകൾക്ക് ശേഷം എം എസ് ധോണി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ എംഎസ് ധോണി കളിക്കാനിറങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. നെറ്റ്‌സില്‍ അദ്ദേഹം ദീര്‍ഘനേരം പരിശീലനം അദ്ദേഹം നടത്തിയിരുന്നു.
കാലിനേറ്റ പരിക്കിന് പിന്നാലെയാണ് ധോണിക്ക് ഈ സീസണിലെ മത്സരങ്ങള്‍ നഷ്ടമായത്. സീസണില്‍ ആദ്യം ടീമിന്റെ പ്രകടനം പ്രതീക്ഷിച്ച നിലയിലേക്കെത്താത്തതോടെ ധോണി തിരിച്ചെത്തണമെന്ന് ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ടീം സന്തുലിതാവസ്ഥ നിലനിര്‍ത്തി പ്രകടനം മെച്ചപ്പെടുത്തിയതോടെ ധോണി തിരിച്ചെത്തില്ലെന്നായിരുന്നു സൂചന.
ഇത് കോച്ചും മുതിര്‍ന്ന താരങ്ങളും ഉള്‍പ്പടെ സൂചിപ്പിച്ചിരുന്നു. ഇതോടെ ഇത്തവണ ധോണി കളിക്കാനില്ലെന്നുറപ്പായി. എങ്കിലും ഏതെങ്കിലും മത്സരത്തില്‍ ഇറങ്ങുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ഇത് ഇന്ന് സഫലമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍, ഇത് ധോണിയുടെ അവസാന മത്സരമായിരിക്കുമോ എന്നതാണ് ആകാംക്ഷ. 2021ല്‍ ധോണി പറഞ്ഞ വാക്കുകളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചെപ്പോക്കിലായിരിക്കും എന്റെ അവസാന ടി20 മത്സരമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. ധോണി കളിക്കുമെന്ന അഭ്യൂഹം പരന്നതോടെ ചെപ്പോക്കിലെ മത്സരത്തിന്റെ ടിക്കറ്റിന് ആവശ്യക്കാരുമേറി. സീസണിലെ വൈകാരികമായ മത്സരമായിരിക്കുമെന്ന കാരണത്താലാണ് ടിക്കറ്റിന് ഡിമാന്‍ഡ് വര്‍ധിച്ചത്. നെറ്റ്‌സില്‍ ഏറെ നേരം കളിച്ച ധോണി, സ്പിന്നര്‍മാരെയാണ് നേരിട്ടത്.