ധോണിയെ കരാറില്‍ നിന്നും ഒഴിവാക്കിയതിന് പിന്നിലെ കാരണം പുറത്ത്

മുംബൈ: ബിസിസിഐയുമായി ഈ വര്‍ഷത്തെ കരാറിലുളള കളിക്കാരുടെ പട്ടിക പുറത്ത് വന്നപ്പോള്‍ ക്രിക്കറ്റ് ലോകം അമ്പരന്നത് ഒരു വന്‍മരം കടപുഴകിയതിനെ കുറിച്ചായിരുന്നു. ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയെ നിര്‍ദ്ദാക്ഷിണ്യം ഒഴിവാക്കിയതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇതോടെ ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുളള തിരിച്ചുവരവ് കൂടുതല്‍ സങ്കീര്‍ണമായി മാറിയിരിക്കുകയാണ്.

നിലവിലെ നിയമം പ്രകാരം ബിസിസിഐയുമായി വാര്‍ഷിക കരാറില്‍ ഏര്‍പ്പെടാന്‍ കുറഞ്ഞത് മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ അല്ലെങ്കില്‍ എട്ടു ഏകദിന മത്സരങ്ങള്‍ കളിക്കണം താരങ്ങള്‍. ട്വന്റി-20 മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളെയും സീസണ്‍ അടിസ്ഥാനപ്പെടുത്തി വാര്‍ഷിക കരാറിന് ബിസിസിഐ പരിഗണിക്കും. ഏകദിന ലോക കപ്പിന് ശേഷം ഏഴ് മാസത്തോളം ഇന്ത്യന്‍ ജെഴ്‌സി അണിയാത്തതാണ് ധോണിയ്ക്ക് തിരിച്ചടിയായത്.

അതെസമയം വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കുന്നതിന് മുന്‍പ് ബിസിസിഐയിലെ ഉന്നത വ്യക്തികള്‍ ധോണിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരാറില്‍ നിന്നും പുറത്താക്കപ്പെടുമെന്ന് ധോണിയ്ക്ക് പൂര്‍ണ ബോദ്ധ്യമുണ്ടായിരുന്നെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിസിസിഐ ഉന്നതന്‍ പിടിഐയോട് പറഞ്ഞു.

വാര്‍ഷിക കരാര്‍ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യയ്ക്കായി കളിക്കാന്‍ ധോണിക്ക് ഇനിയും അവസരമുണ്ട്. പുതിയ ഐപിഎല്‍ സീസണിലെ പ്രകടനമായിരിക്കും ധോണിയുടെ തിരിച്ചുവരവിന് സാദ്ധ്യത കല്‍പ്പിക്കുക.

Latest Stories

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്