2022 ലെ ആദ്യ സെഞ്ച്വറി നേട്ടക്കാരന്‍ കിവീസ് താരം; മൗണ്ട് മൗണ്‍ഗനിയില്‍ റണ്‍വേട്ട

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2022 ലെ ആദ്യ ശതകം തീര്‍ത്ത് കിവീസ് ബാറ്റ്സ്മാന്‍. ബംഗ്ളാദേശിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിവസം തന്നെ ശതകം കുറിക്കാനായത് നേട്ടമായി. ന്യൂസിലാന്റിന്റെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയാണ് 2022 ലെ ആദ്യ സെഞ്ച്വറി നേട്ടക്കാരനായത്.

277 പന്തുകളില്‍ 122 റണ്‍സ് അടിച്ച് കാണ്‍വി ന്യൂസിലന്റിന് പുതുവത്സര സമ്മാനം നല്‍കി. കോണ്‍വേയുടെ ബാറ്റിംഗ് ആദ്യ ഇന്നിംഗ്സില്‍ ന്യുസിലാന്റിന് ബലമായി മാറിയിരിക്കുകയാണ്. മത്സരത്തില്‍ 16 ബൗണ്ടറികളും ഒരു സിക്സറും കോണ്‍വേ പറത്തി. രണ്ടാം വിക്കറ്റില്‍ വില്‍ യംഗിനൊപ്പം ചേര്‍ന്ന് 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോണ്‍വേ ഉണ്ടാക്കിയത്.

തുടക്കത്തിലേ നായകന്‍ ടോം ലാഥത്തെ നഷ്ടമായതിന് പിന്നാലെ ക്ഷമയോടെ ബാറ്റിംഗ് നടത്തിയ കോണ്‍വേ കളിക്ക് മുമ്പേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുള്ള റോസ് ടെയ്‌ലറുമായി ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. 31 റണ്‍സായിരുന്നു ടെയ്‌ലര്‍ നേടിയത്. തകര്‍പ്പന്‍ ഫോമിലായിരുന്ന കോണ്‍വേയെ ഒടുവില്‍ മൊമിനുള്‍ ഹക്കിന്റെ പന്തില്‍ ലിറ്റന്‍ദാസ് പിടികൂടുകയായിരുന്നു.

വില്‍ യംഗ് അര്‍ദ്ധശതകവും റോസ് ടെയ്‌ലര്‍ 31 റണ്‍സും അടിച്ചു. പരിക്കേറ്റ നായകന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ന്യൂസിലന്റ് ബംഗ്ളാദേശ് പര്യടനത്തിന് എത്തിയിരിക്കുന്നത്. മുംബൈയില്‍ 10 വിക്കറ്റ് നേട്ടം നടത്തിയ സ്പിന്നര്‍ അജാസ് പട്ടേലിനെയും ന്യൂസിലന്റ് തഴഞ്ഞു. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് കെയ്ന്‍ വില്യംസണ്‍ നായകനായത്.

Latest Stories

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു