ജയ് ഷായ്ക്ക് പകരക്കാരനായി, ആരാണ് പുതിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ?

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) സെക്രട്ടറിയായി അസം മുന്‍ ക്രിക്കറ്റ് താരം ദേവജിത് സൈകിയ ഏകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ജയ് ഷാ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതോടെ ഒഴിഞ്ഞുകിടന്ന സ്ഥാനമാണ് സൈകിയ ഏറ്റെടുത്തത്.

അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്യുമ്പോള്‍ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക എന്നതായിരുന്നു സെക്രട്ടറി എന്ന നിലയില്‍ സൈകിയയുടെ ആദ്യ ദൗത്യം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും യോഗത്തില്‍ പങ്കെടുത്തതായാണ് അറിയുന്നത്.

അസമില്‍ നിന്നുള്ള ദേവജിത് സൈകിയയ്ക്ക് ക്രിക്കറ്റ്, നിയമം, ഭരണം എന്നിവയില്‍ ഒരു ബഹുമുഖ പശ്ചാത്തലമുണ്ട്. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമെന്ന നിലയില്‍, 1990 നും 1991 നും ഇടയില്‍ വിക്കറ്റ് കീപ്പറായി സേവനമനുഷ്ഠിച്ച സൈകിയ നാല് മത്സരങ്ങള്‍ കളിച്ചു. ഇതില്‍നിന്നും 53 റണ്‍സ് നേടാനും 9 പുറത്താക്കലുകള്‍ നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

തന്റെ ക്രിക്കറ്റ് ദിനങ്ങള്‍ക്ക് ശേഷം സൈകിയ നിയമരംഗത്തേക്ക് മാറി. 28-ാം വയസ്സില്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ഇതിന് മുമ്പ്, നോര്‍ത്തേണ്‍ ഫ്രോണ്ടിയര്‍ റെയില്‍വേയിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലും (ആര്‍ബിഐ) സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ ജോലിയും നേടിയിരുന്നു.

2016ല്‍ അസം മുഖ്യമന്ത്രിയായ ഹേമന്ത ബിശ്വാസര്‍മയുടെ അധ്യക്ഷതയില്‍ അസം ക്രിക്കറ്റ് അസോസിയേഷന്റെ (എസിഎ) ആറ് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായതോടെയാണ് സൈകിയയുടെ ക്രിക്കറ്റ് ഭരണത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചത്. പിന്നീട് 2019-ല്‍ എസിഎ സെക്രട്ടറിയായി, 2022-ല്‍ ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു.

Latest Stories

KERALA BUDGET 2026: `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി

KERALA BUDGET 2026: ഉമ്മൻ ചാണ്ടി ഇൻഷുറൻസ്, ഇൻവെസ്റ്റ് കേരളം സെൽ; ബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾ

KERALA BUDGET 2026: തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ; മിഷന്‍ സമുദ്ര 400 കോടി വകയിരുത്തും

KERALA BUDGET 2026: കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്‌ധ സമിതി; സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്ന് വിമർശനം

കേരള ബജറ്റ് 2026: സംസ്ഥാനം നേരിടുന്നത് കനത്ത സാമ്പത്തിക വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം

യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്; പ്രതീക്ഷയോടെ കേരളം

ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടരുന്നിടത്തോളം കാലം രാജ്യത്തിന് അമേരിക്കയുടെ പിന്തുണയുണ്ടാകും: ഡൊണാൾഡ് ട്രംപ്

യുഎസ്-ഇറാൻ സമാധാന കരാര്‍ ഇസ്രായേലിന് ഭീഷണി; മുന്നറിപ്പ് നല്‍കി ഇസ്രയേലിന്റെ യുഎന്‍ അംബാസഡർ

'നിയമവിരുദ്ധ കാര്യങ്ങൾക്കും, കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നു'; ടെലഗ്രാം ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവം; സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ