ഇത്രയധികം പിന്തുണച്ചിട്ടും ഇതല്ലേ കിട്ടുന്നത്, വീര്യം കൂടിയ താരങ്ങൾ ഉള്ളപ്പോൾ അയാളെ ആവശ്യമില്ല

Jidhin Jidhu

പന്ത് ആവശ്യമോ ? ഈ വരുന്ന ട്വന്റി ട്വന്റി ലോകകപ്പിന് പന്ത് എന്ന വിക്കറ്കീപ്പറെ ഇന്ത്യൻ ടീമിന് ആവശ്യമുണ്ടോ. ഒറ്റവാക്കിൽ പറയാം, ഇല്ല.

അതിന് കാരണം കാർത്തിക്കും പാണ്ഡിയയും തന്നെ. ധോണി എന്ന ഫിനിഷർ പോയ വിടവ് നികത്താൻ വേണ്ടി പന്തിനെ ഒരുപാട് ബിസിസിഐ സപ്പോർട്ട് ചെയ്തു. പക്ഷെ ഇപ്പോൾ ഇതാ രണ്ടു വീര്യം കൂടിയ ഫിനിഷേഴ്സിനെ ഇന്ത്യൻ ടീമിന് ലഭിച്ചിരിക്കുന്നു.

ഓപ്പണിങ് തൊട്ട് നമുക്ക് ഒന്ന് നോകാം. അത്ഭുതങ്ങൾ ഒന്നും സംഭവിക്കാൻ സാധ്യത ഇല്ല. രോഹിത് -രാഹുൽ കോമ്പോ തന്നെയാവും ഓപ്പണിങ് സ്ഥാനത്. പിന്നെ ഇഷാൻ കിഷൻ, സാധ്യത വളരെ കുറവാണ്. പേസ് ആൻഡ് ബൗണ്സ് ഉള്ള ഓസ്ട്രേലിയൻ പിച്ചിൽ കിഷൻ ഒരു വലിയ ബോംബ് ആവാൻ സാധ്യത ഇല്ല. പിന്നെ ലെഫ്റ്റ് റൈറ്റ് കോമ്പോ എന്ന രീതിയിൽ വന്നാൽ രോഹിത് കിഷൻ ആവാനും സാധ്യത ഉണ്ട്.

വൺ ഡൌൺ. കോഹ്ലി തന്നെയാവും ആ പൊസിഷനിൽ. സമീപകാലത് ഫോം ഔട്ട്‌ എന്നതുകൊണ്ട് എന്തായാലും കോഹ്ലിയെ ബെഞ്ചിൽ ഇരുത്താൻ സാധ്യത ഇല്ല. ഫോമിലേക് തിരിച്ചു വരാനും കഴിയട്ടെ. സൂര്യകുമാർ യാഥവ്, മിഡിൽ ഓർഡർ ഇദ്ദേഹത്തിന്റെ കൈയിൽ ഭദ്രമം ആണെന്ന് പലപ്രവിശ്യം തെളിയിച്ച ബാറ്റസ്മാൻ ആണ്.

ഇനിയാണ് ആ മൂന്ന് പൊസിഷനുകൾ,പാന്ധ്യ, കാർത്തിക്, ജഡേജ. ഇന്ത്യയുടെ മൂന്ന് ഫിനിഷേർസ്. കളിയുടെ ഏത് അവസ്ഥയിലും ടീമിനെ വിജയത്തിലേക് എത്തിക്കാൻ കഴിയുന്ന പ്ലയെര്സ്. അതിൽ ഒന്നു വിക്കറ്കീപ്പറും, രണ്ടു അല്ലരൗൺഡേഴ്‌സും. എന്താ ഇതുപോലുള്ള ഒരു ഫിനിഷിങ് യൂണിറ്റിനെ അല്ലെ ഏത് ടീമും ആഗ്രഹിക്കുന്നത്.

അപ്പോൾ പന്ത് എന്ന വിക്കറ്കീപ്പറെ ഇന്ത്യക്ക് ആവിശ്യം ഇല്ല. ലിമിറ്റഡ് ഓവർസിൽ രാഹുലും ഗ്ലൗ അണിയും. ഇഷാൻ കിഷനും ഒരു വിക്കെറ്റ് കീപ്പർ ആണ്. പിന്നെ എന്തിനാണ് പന്ത്. ഈ രീതിയിൽ ആണേൽ വളരെ എക്സ്പീരിയൻസ് ആയിട്ടുള്ള ബാറ്റിംഗ് യൂണിറ്റ് ഇന്ത്യക്ക് ലഭിക്കും. ഞാനും ഒരുപാട് നാൾ പന്തിനെ സപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ ഈ വേൾഡ്ക്കപ്പിൽ പന്ത് ഇന്ത്യൻ ടീമിന് ഒരു ബാധ്യത ആണ്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ