വിക്കറ്റ് തെറിച്ചിട്ടും ജഡേജയുടെ മാരക അപ്പീല്‍; വീഡിയോ വൈറല്‍

ഡല്‍ഹി ടെസ്റ്റില്‍ അമ്പയറിനെ പോലും അമ്പരപ്പിച്ച് രവീന്ദ്ര ജഡേജയുടെ അപ്പീല്‍. നാലാം ദിനം ജഡേജ എറിഞ്ഞ അവസാന ഓവറിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്.ഓവറിലെ ആദ്യ ബോളില്‍ തന്നെ ജഡേജ കരുണരത്‌നയെ വിക്കറ്റിനു പിന്നില്‍ സാഹയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ബാക്കിയുള്ള ബോളുകള്‍ തട്ടിമുട്ടി രക്ഷപ്പെടാനായിരുന്നു ക്രീസില്‍ ലക്മലിന്റെ ശ്രമം.

നാലാം ബോളിലാണ് ജഡേജയ്ക്ക് അമളി പിണഞ്ഞത്. ജഡേജ എറിഞ്ഞ ബോള്‍ ഫ്രണ്ട് ഫൂട്ടില്‍ ലക്മല്‍ പ്രതിരോധിച്ചെങ്കിലും പന്ത് വിക്കറ്റിലേക്ക് പോകുന്നത് തടയാനായില്ല. വിക്കറ്റ് കീപ്പറും മറ്റു ഫീല്‍ഡര്‍മാരും ആഘോഷം തുടങ്ങിയപ്പോഴും ഔട്ടായത് മനസിലാക്കാതെ ജഡേജ എല്‍ബിക്കായി അപ്പീല്‍ ചെയ്യുന്ന തിരക്കിലായിരുന്നു.

ബാറ്റ്‌സ്മാന്‍ ഔട്ടായശേഷവും ജഡേജയുടെ ഗംഭീര അപ്പീലിംങ് കണ്ട് അമ്പയര്‍ പോലും അമ്പരന്നുപോയി. അപ്പോഴും എന്താണ് സംഭവിച്ചതെന്ന് ജഡേജയ്ക്ക വലിയ പിടിപാടുണ്ടായിരുന്നില്ല. സഹതാരങ്ങള്‍ വന്ന് പറഞ്ഞപ്പോഴാണ് സംഭവം ജഗ്ഗുവിന് മനസിലാകുന്നത്. തുടര്‍ന്ന് ഒരു ചമ്മല്‍ ചിരി പാസാക്കി വിക്കറ്റ് ആഘോഷിച്ചു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി