Ipl

ഡൽഹിക്ക് ആരുടേയും ഔദാര്യത്തിൽ പ്ലേ ഓഫിൽ കേറേണ്ട കാര്യമില്ല, ബാംഗ്ലൂരിനെ ട്രോളി ഡൽഹി ഉടമ

മെയ് 21ന് (ശനിയാഴ്ച) മുംബൈ ഇന്ത്യൻസിനെതിരെ ഡെൽഹി ക്യാപിറ്റൽസിന് ജയിച്ചേ പറ്റൂ . ഒരു തോൽവി അവരെ ഐപിഎൽ 2022-ൽ നിന്ന് പുറത്താക്കിയേക്കാം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തോറ്റിരുന്നെങ്കിൽ ഡിസിക്ക് എളുപ്പമായിരുന്നേനെ. ഇതോടെയാണ് മുംബൈക്ക് എതിരെ ജയം അതിനിർണയാകം ആയത്.

പ്രധാനപ്പെട്ട ഏറ്റുമുട്ടലിൽ ഡിസിയെ തോൽപ്പിക്കാൻ ടീമിനോട് ആവശ്യപ്പെട്ട് നിരവധി ആർ‌സി‌ബി ആരാധകർ മുംബൈ ഇന്ത്യൻസിനെ പ്രോത്സാഹിപ്പിക്കുന്നത് മറക്കരുത്. ഇന്നലെ രാത്രി വാങ്കഡെ സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ഗുജറാത്തിനെ തോൽപ്പിച്ചതിന് ശേഷം RCB യുടെ അവതാരകനായ ഡാനിഷ് സെയ്ത് രണ്ട് ട്വീറ്റുകൾ പോസ്റ്റ് ചെയ്തു.

അദ്ദേഹം എഴുതി: “ഞങ്ങൾ 1 കുടുംബമാണ് @reliancegroup ഞങ്ങൾക്ക് വേണ്ടി ജയിക്കുക ! ഡിസിയെ തോൽപ്പിക്കുക.” അദ്ദേഹം മറ്റൊരു ട്വീറ്റിൽ എംഐ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ടാഗ് ചെയ്യുകയും എഴുതി: “പ്രിയപ്പെട്ട @ImRo45 ബെംഗളൂരു നിങ്ങളെ സ്നേഹിക്കുന്നു! ഞങ്ങൾക്ക് വേണ്ടി ഡിസിയെ തോൽപ്പിക്കുക. മുൻകൂട്ടി നന്ദി.”

ഡെൽഹി ക്യാപിറ്റൽസ് ഉടമ പാർത്ഥ് ജിൻഡാൽ, ആരും സഹായിച്ചിട്ട് കേറേണ്ടെന്നും ടീമിന്റെ വിധി അവരുടെ കൈകളിലാണെന്നും ടീമിന് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പാർത്ഥ് എഴുതി: “എന്തായാലും ആരും ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്യുന്നതിനോട് താത്പര്യമില്ല – സമവാക്യം ലളിതമാണ് – ശനിയാഴ്ച ഞങ്ങൾ വിജയിക്കും, @IPL-ൽ കൂടുതൽ മുന്നോട്ട് പോകാനുള്ള അവസരം ഞങ്ങൾക്ക് ലഭിക്കും – അല്ലെങ്കിൽ ഞങ്ങൾ പുറത്താകും. കുട്ടികളിൽ എനിക്ക് വിശ്വാസമുണ്ട്.”

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്