അവൻ്റെ ഫോം കുറഞ്ഞ് വരുന്നത് ഗുജറാത്തിന് ഗുണം ചെയ്യില്ല, അവൻ ട്രാക്കിൽ വരേണ്ടത് അത്യാവശ്യമാണ്

ഐ‌പി‌എൽ 2022 ലെ മികച്ച തുടക്കത്തിന് ശേഷം ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ഫോം നഷ്ടപ്പെടുന്നത് ഫ്രാഞ്ചൈസിക്ക് നല്ലതല്ലെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ ആകാശ് ചോപ്ര കണക്കാക്കുന്നു. ഗുജറാത്തിന്റെ ദുർബല ബാറ്റിംഗ് ലൈനപ്പ് കണക്കിലെടുക്കുമ്പോൾ ഗില്ലിന്റെ ഫോം വളരെ പ്രധാനമാണെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

ഡൽഹി ക്യാപിറ്റൽസിനെതിരെ (ഡിസി) 46 പന്തിൽ 84 റൺസ് അടിച്ചുകൂട്ടിയ 22 കാരനായ ബാറ്റർ പഞ്ചാബ് കിംഗ്സിനെതിരെ (പിബികെഎസ്) 59 പന്തിൽ 96 റൺസ് നേടി. എന്നിരുന്നാലും, ഗുജറാത്തിന്റെ കഴിഞ്ഞ നാല് മത്സരങ്ങളിൽ, ഏഴ്, 13, 0, ഏഴ് സ്‌കോറുകൾ മാത്രമാണ് പിറന്നത്.

” ജിടിയുടെ ബാറ്റിംഗ് അൽപ്പം ദുർബലമാണ്. ശുഭ്‌മാൻ ഗില്ലിന് രണ്ട് മികച്ച പ്രകടനങ്ങൾ നടത്താൻ സാധിച്ചു , എന്നാൽ അതിനുശേഷം അദ്ദേഹത്തിന്റെ ഫോം കുറഞ്ഞ് വന്നു , അത് നല്ലതല്ല അവൻ റണ്ണെടുക്കണം. വൃദ്ധിമാൻ സാഹയ്ക്ക് വമ്പൻ സ്കോർ ചെയ്യാനുള്ള ശേഷിയുണ്ടെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല .പക്ഷെ , മുൻ മത്സരങ്ങളിൽ മാത്യു വെയ്ഡ് ഓപ്പണിംഗ് നടത്തിയതിനാൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല.”

സീസണിൽ ഏറ്റവും മോശം ടീം എന്ന വിലയിരുത്തലോടെയാണ് ഗുജറാത്ത് സീസൺ ആരംഭിച്ചത്. എന്നാൽ വ്യക്തികത മികവിൽ അവർ പല മത്സരങ്ങളും ജയിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈടെരബാദാണ് ഗുജറാത്തിന്റെ എതിരാളികൾ. സീസണിലെ ആദ്യ ഏറ്റുമുട്ടലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു .

163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.1ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുക ആയിരുന്നു . അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെയും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും നിക്കോളാസ് പുരാന്‍റെയും ബാറ്റിംഗ് മികവിലാണ് ഹൈദരാബാദ് ജയിച്ച് കയറിയത്. ഇതിന് പകരം വീട്ടാൻ പറ്റിയ അവസരമാണ് ഗുജറാത്തിന് ഇന്ന് ലഭിച്ചിരിക്കുന്നത്.

Latest Stories

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്