Ipl

എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിച്ച് ഡികോക്ക്, ഇന്ത്യയില്‍ നിന്ന് സഞ്ജു മാത്രം!

കെകെആറിനെതിരായ മികച്ച പ്രകടനത്തിലൂടെ എലൈറ്റ് ക്ലബ്ബില്‍ ഇടം നേടി ലഖ്‌നൗവിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്ക്. ഒരിന്നിംഗ്സില്‍ 10 സിക്സറടിച്ച മൂന്നാമത്തെ വിക്കറ്റ് കീപ്പറായാണ് അദ്ദേഹം മാറിയത്. ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്നിവര്‍ മാത്രമാണ് ഈ ലിസ്റ്റിലുള്ള മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍.

ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനു വേണ്ടി പുറത്താവാതെ 140 റണ്‍സാണ് ഡികോക്ക് അടിച്ചെടുത്തത്. 70 ബോളില്‍ 10 വീതം ബൗണ്ടറികളും സിക്സറുമുള്‍പ്പെട്ടതായിരുന്നു ഡികോക്കിന്റെ പ്രകടനം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോറായും ഇത് മാറി.

2018ലെ ഐപിഎല്ലിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജു സാംസണ്‍ സിക്സര്‍ മഴ പെയ്യിച്ചത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു 45 ബോളില്‍ 10 സിക്സറും രണ്ടു ബൗണ്ടറിയുമടക്കം പുറത്താകാതെ 92 റണ്‍സാണ് നേടിയത്.

ആദം ഗില്‍ക്രിസ്റ്റിന്റെ സൂപ്പര്‍ ഇന്നിംഗ്സ് 2008ലെ പ്രഥമ സീസണിലാണ്. ഡെക്കാന്‍ ചാര്‍ജേഴ്സിനായി കളിക്കവെ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ഗില്ലി നിറഞ്ഞാടിയത്. മത്സരത്തില്‍ 47 ബോളില്‍ 10 സിക്സറും ഒമ്പതു ബൗണ്ടറിയും മടക്കം 109 റണ്‍സുമായി താരം പുറത്താകാതെ നിന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ