ടോസ് സമയത്ത് തന്നെ ജേതാവിനെ അങ്ങോട്ട് പ്രഖ്യാപിക്കുക, മുംബൈ ബാംഗ്ലൂർ മത്സരത്തിന് മുമ്പ് നടന്നത് വമ്പൻ ചതി; ദൃശ്യങ്ങൾ കാണാം

ഇന്നലെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ, മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടിയപ്പോൾ ആ പോരാട്ടം ആവേശം സമ്മാനിച്ചെങ്കിലും വിവാദങ്ങളുടെ അംശവും അതിൽ കലർന്നത് ആരാധകർ ചർച്ചയാക്കി. ടോസ് സമയത്താണ് കളിയുടെ ഗതി തന്നെ തിരിച്ചുവിട്ട വിവാദ നിമിഷം ആരാധകർ കണ്ടത്.

നാണയം ടോസ് ചെയ്‌തതിന് ശേഷം, അത് എടുക്കുന്നതിനിടയിൽ ഉദ്യോഗസ്ഥൻ കോയിൻ തിരിച്ചു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കിന്നത്. ഇത് ആർസിബിക്കെതിരെ ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത മുംബൈയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും നേട്ടവും ടോസും നൽകി. ഇതേ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് ഐപിഎൽ ഒത്തുകളി നടക്കുന്നുണ്ട് എന്ന ആരോപണം കൂടുതൽ ഉറപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുകയും ചെയ്തു.

കോയിൻ താഴെ കിടന്ന വശത്തിൽ നിന്ന് വ്യത്യസ്തമായി തിരിച്ചുപിടിച്ചാണ് ടോസ് റെപ്രെസെന്ററ്റീവ് ഹാർദിക്കിന് അനുകൂലമായ വിധി ഉണ്ടാക്കിയതെന്നത് ദൃശ്യങ്ങളിലൂടെ കാണാൻ പറ്റി. ടോസ് സമയത്ത് ആരുമൊന്നും ആരോപണം ഒന്നും ഉന്നയിക്കാത്ത സംഭവം വീഡിയോ ഇറങ്ങിയതോടെ ചർച്ചയാക്കുക ആയിരുന്നു. ടോസ് സമയത്ത് തങ്ങൾക്ക് ഇത് മനസിലായില്ല എന്നാണ് കൂടുതൽ ആളുകളും പറയുന്നത്.

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് 7 വിക്കറ്റിന് പരാജയപ്പെട്ടിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ആർസിബി 8 വിക്കറ്റിന് 196 റൺസടിച്ചപ്പോൾ മുംബൈ 27 പന്ത് ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ