കോണ്‍സ്റ്റാസുമായുള്ള വഴക്കിന് കോഹ്‌ലിയെ ശകാരിച്ച് ഡിവില്ലിയേഴ്സ്, ഒപ്പം നിലവിലെ പ്രധാന പ്രശ്‌നത്തിന് ഒരു പരിഹാരവും

വിരാട് കോഹ്ലിക്ക് ഓഫ് സ്റ്റമ്പിന് പുറത്തുള്ള ദൗര്‍ബല്യം പരിഹരിക്കാന്‍ ഒരു സുവര്‍ണ്ണ ഉപദേശം കൊടുത്ത് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. എതിര്‍ കളിക്കാരുമായി ഏറ്റിമുട്ടുന്നതിനുപകരം കോഹ്ലി തന്റെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഡിവില്ലിയേഴ്സ് കരുതുന്നു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നിരാശാജനകമായ പ്രകടനമാണ് കോഹ്ലി കാഴ്ചവെച്ചത്്. ഓഫ് സ്റ്റമ്പിന് പുറത്ത് അദ്ദേഹം നിരന്തരം ഓസ്‌ട്രേലിയന്‍ ബോളര്‍മാരാല്‍ പരീക്ഷിക്കപ്പെട്ടു.

തന്റെ എക്സ് അക്കൗണ്ടില്‍ ഷോ 360 ലൈവില്‍ സംസാരിക്കവേ, എബി ഡിവില്ലിയേഴ്സ് തന്റെ ആരാധകരുടെ കുറച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. ഈ ഷോയ്ക്കിടെ, ഓഫ് സ്റ്റമ്പിന് പുറത്ത് വിരാട് കോഹ്ലിയുടെ ബലഹീനതയെക്കുറിച്ചും ഇന്ത്യന്‍ താരത്തിന് അത് എങ്ങനെ മറികടക്കാമെന്നും അദ്ദേഹത്തോട് ആരാധകര്‍ ചോദിച്ചു.

ഓരോ പന്തിനു ശേഷവും മനസ്സ് പുനഃസ്ഥാപിച്ച് ബലഹീനത മറികടക്കാന്‍ ഡിവില്ലിയേഴ്‌സ് വിരാട് കോഹ്ലിയെ പിന്തുണച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഈ സാഹചര്യത്തെ നേരിടാനുള്ള കഴിവും അനുഭവപരിചയവും കോഹ്ലിക്കുണ്ട്. ഓരോ പന്ത് കളിക്കുമ്പോഴെല്ലാം അവന്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സ് പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു.

‘തീര്‍ച്ചയായും, അവനു കഴിയും. ലോകത്തിലെ ഓരോ ബാറ്റര്‍ക്കും ഒരുതരം ബലഹീനതയുണ്ട്. ഇതിനെ മറികടക്കാന്‍ വളരെയധികം വിശപ്പും പ്രയത്‌നവും മണിക്കൂറുകളുടെ പരിശീലനവും ആവശ്യമാണ്. നിങ്ങളുടെ മനസ്സ് പുനഃസ്ഥാപിക്കുക എന്നതാണ് പ്രധാനം- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഈ ഘട്ടത്തില്‍ ഒരു വഴക്കിലും ഏര്‍പ്പെടരുതെന്നും തന്റെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇതിഹാസ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, വ്യക്തിഗത പോരാട്ടങ്ങള്‍ കോഹ്‌ലിയെ സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കുന്നില്ല.

Latest Stories

സംസ്ഥാനത്ത് വീണ്ടും ഭർതൃപീഡന മരണം; ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് കസ്റ്റഡിയിൽ

ലോക്‌സഭയിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ച; അമിത് ഷായുടെ പ്രസംഗത്തെ കൈയടിച്ച് പിന്തുണച്ച് ശശി തരൂർ

'ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിക്കും'; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കും, പുനരധിവാസം വൈകിപ്പിച്ചത് കേസും കോടതി നടപടികളുമെന്ന് മന്ത്രി കെ രാജന്‍

'രക്ഷാപ്രവർത്തനം വൈകിയിട്ടില്ല'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടലിന് ഒരാണ്ട്; ചൂരൽമല - മുണ്ടക്കൈയിൽ ഇന്ന് സർവ്വമത പ്രാർത്ഥന, ചോദ്യചിഹ്നമായി പുനരധിവാസം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി, നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനും അമേരിക്കയ്ക്കും സുനാമി മുന്നറിയിപ്പ്

ASIA CUP: ഏഷ്യ കപ്പിൽ ഓപണിംഗിൽ സഞ്ജു ഉണ്ടാകുമോ എന്ന് അറിയില്ല, അതിന് കാരണം ആ താരങ്ങൾ: ആകാശ് ചോപ്ര