WTC FINAL: ഒന്നും അവസാനിച്ചിട്ടില്ല, മൈറ്റി ഓസീസിന് കളി പിടിക്കാൻ ഒരു വിക്കറ്റ് മതി, ഫൈനലിൽ ചെയ്യാൻ പോവുന്ന കാര്യത്തെ കുറിച്ച് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക വിജയത്തോട് അടുക്കുകയാണ്. 69 റൺസ് കൂടി നേടിയാൽ ടെസ്റ്റ് ചാമ്പ്യൻ‌ഷിപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ കിരീടം അവർക്ക് സ്വന്തമാക്കാം. എന്നാൽ ഫൈനലിൽ ഓസ്ട്രേലിയയുടെ വിജയസാധ്യത അവസാനിച്ചിട്ടില്ലെന്ന് പറയുകയാണ് അസിസ്റ്റന്റ് കോച്ച് ഡാനിയൽ വെട്ടോറി. ഫൈനൽ ഇനിയും അവസാനിച്ചിട്ടില്ലെന്നും മത്സരത്തിന്റെ ​ഗതി മാറാൻ ഒരു വിക്കറ്റ് വീണാൽ മതിയെന്നും വെട്ടോറി പറയുന്നു.

ഓസ്ട്രേലിയയ്ക്ക് ഫൈനൽ സമ്മർദമുണ്ടെങ്കിലും ഏത് വെല്ലുവിളിയും നേരിടാൻ തങ്ങളുടെ ബോളിങ് യൂണിറ്റിന് സാധിക്കുമെന്നും വെട്ടോറി പ്രതീക്ഷ പ്രകടിപ്പിച്ചു. എല്ലാം ഓസ്ട്രേലിയയുടെ ഭാ​ഗത്താണെന്ന് പറയാൻ സാധിക്കില്ലെങ്കിലും ഒരു വിക്കറ്റ് വീഴ്ത്താനായാൽ ഞങ്ങൾക്ക് മത്സരത്തിൽ തിരിച്ചുവരാമെന്ന് വെട്ടോറി പറഞ്ഞു. നിലവിൽ ബാവുമയുടെയും മാർക്രത്തിന്റെയും കയ്യിലാണ് കളിയുടെ നിയന്ത്രണം. ഇതിൽ ഒരാളെ പുറത്താക്കി അവരുടെ പുതിയൊരു ബാറ്ററെ ഞങ്ങൾക്ക് ക്രീസിൽ എത്തിക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്.

 വിക്കറ്റുകൾ മുഴുവനായി വീഴ്ത്തുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. ഒരു വിക്കറ്റ് നേടുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. പിന്നെ അതിന് ശേഷം എന്ത് സംഭവിക്കുമെന്ന് എന്ന് നോക്കാം, വെട്ടോറി പറഞ്ഞു. രണ്ടാം ഇന്നിങ്സിലെ മറുപടി ബാറ്റിങ്ങിൽ രണ്ട് വിക്കറ്റിന് 213 റൺസ് എന്ന നിലയിലാണ് പ്രോട്ടീസ്. 102 റൺസോടെ എയ്ഡൻ മാർക്രവും 65 റൺസോടെ ക്യാപ്റ്റൻ ടെംബ ബാവുമയുമാണ് ക്രീസിൽ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ