ദക്ഷിണാഫ്രിക്കയുടെയും ആർസിബിയുടെയും മുൻ ബാറ്റർ എബി ഡിവില്ലിയേഴ്‌സിനെ നിലവിൽ ഐപിഎല്ലിന്റെ ഭാഗമായ എല്ലാ അന്താരാഷ്ട്ര കളിക്കാരേക്കാൾ മികച്ചവനെന്ന് വിശേഷിപ്പിച്ച് ദക്ഷിണാഫ്രിക്കൻ മുൻ താരം ഡെയ്ൽ സ്റ്റെയ്ൻ. വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിലെ അദ്ദേഹത്തിന്റെ അപ്രതിരോധ്യമായ ആധിപത്യമാണ് ഈ പ്രശംസയ്ക്ക് കാരണം.
ഐപിഎല്ലിലെ പകുതി അന്താരാഷ്ട്ര കളിക്കാരേക്കാളും മികച്ചതാണ് എബി. ഒരുപക്ഷേ അതിലും കൂടുതൽ സ്റ്റെയ്ൻ എക്സില് കുറിച്ചു. എല്ലാ ക്രിക്കറ്റ് ആരാധകരും ഇത് തുറന്ന് സമ്മതിക്കും. കാരണം താരത്തിന്റെ വിരമിക്കൽ തീരുമാനത്തെ പടലടലരടരും എതിർത്തിട്ടുണ്ട്. അതിനാൽ തടനടന്ടനടനെ ഇതിനെ ഒരു ജനപ്രിയ പ്രസ്താവന എന്ന് വിളിക്കാം.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായി ഒരുകാലത്ത് വാഴ്ത്തപ്പെട്ടിരുന്ന താരമാണ് ദക്ഷിണാഫ്രിക്കൻ മുൻ പേസ്മാൻ ഡെയ്ൽ സ്റ്റെയ്ൻ. ഐപിഎല്ലിൽ വർഷങ്ങളായി കളിച്ചിട്ടുള്ള അദ്ദേഹം, ദക്ഷിണാഫ്രിക്കൻ ടീമിലും ആർസിബി ടീമിലും ഡിവില്ലിയേഴ്‌സിനൊപ്പം ഒരേ ഡ്രസ്സിംഗ് റൂം പങ്കിട്ടു.
41 കാരനായ എബി ഡിവില്ലിയേഴ്‌സ് നിലവിൽ ഐപിഎല്ലിന്റെ ഭാഗമായ മറ്റ് നിരവധി ഇന്ത്യൻ, അന്താരാഷ്ട്ര കളിക്കാരെക്കാൾ മികച്ചവനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എബി ഡിവില്ലിയേഴ്‌സ് അവസാനമായി ഐപിഎല്ലിൽ 2021 ൽ ആർസിബിക്ക് വേണ്ടിയാണ് കളിച്ചത്. 37 വയസ്സുള്ളപ്പോൾ താരം വിരമിക്കൽ പ്രഖ്യാപിച്ചു, അക്കാലത്ത് അദ്ദേഹം മികച്ച ഫോമിലായിരുന്നു. ബാറ്റിംഗിൽ ധാരാളം റൺസ് നേടുകയും കളിക്കളത്തിൽ അതിശയകരമായ ചടുലത കാണിക്കുകയും ചെയ്തു.