നിലവിലെ ഏറ്റവും മികച്ച പേസര്‍?, തിരഞ്ഞെടുത്ത് ഷദാബ് ഖാന്‍, ഷഹീനെ തഴഞ്ഞു

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറെ തിരഞ്ഞെടുത്ത് പാകിസ്ഥാന്‍ താരം ഷദാബ് ഖാന്‍. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഹീറോയായ ഷഹീന്‍ അഫ്രീദിയെ ഈ തിരഞ്ഞെടുപ്പില്‍ തഴഞ്ഞ ഷദാബ് ഖാന്‍, ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും സഹതാരം നസീം ഷായെയുമാണ് നിലവിലെ ബെസ്റ്റ് പേസര്‍മാരായി തിരഞ്ഞെടുത്തത്.

‘നസീം ഷായാണ് വെള്ളബോളിലെ ഏറ്റവും മികച്ച പേസര്‍. ജസ്പ്രീത് ബുംറയാണ് മൂന്ന് ഫോര്‍മാറ്റിലേയും നിലവിലെ ബെസ്റ്റ്’ എന്നാണ് ഷദാബ് പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയ്ക്കെതിരായ ഏഷ്യാ കപ്പ് 2023 ലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയ്ക്കെതിരായ മികച്ച ബോളിംഗ് പ്രകടനത്തിലൂടെ നസീം എല്ലാവരേയും ആകര്‍ഷിച്ചു.

നസീമിനെപ്പോലെ ബുംറയും സമീപകാലത്ത് മികച്ച ഫോമിലാണ്. ഇന്ത്യ 4-1 ന് വിജയിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ആകെ 19 വിക്കറ്റ് വീഴ്ത്തി.

പിഎസ്എല്ലില്‍ നസീം ഗംഭീര പ്രകടനമാണ് നടത്തുന്നത്. പരിക്കിനെത്തുടര്‍ന്ന് നസീം ഷാക്ക് ഏകദിന ലോകകപ്പ് നഷ്ടമായിരുന്നു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”