'കമ്മിൻസിന്റെ അഭാവം ടീമിനെ ബാധിക്കുന്നില്ല, ഇഷാൻ കിഷൻ മികച്ച രീതിയിലാണ് നയിക്കുന്നത്'; SRH മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെട്ടോറി

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് മോശമായ തുടക്കമാണ് ലഭിച്ചത്. ആദ്യ മത്സരത്തിൽ ആർസിബിയോട് 6 വിക്കറ്റുകൾക്കാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. നായകനായി അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷൻ മാത്രമാണ് ഹൈദരാബാദിന് വേണ്ടി തിളങ്ങിയത്.

പാറ്റ് കമ്മിന്‍സിന് പരിക്കുപറ്റിയതിനെ തുടർന്നാണ് ഇഷാന് നായകപദവി നൽകിയത്. എന്നാൽ, പരിക്ക് മൂലം പുറത്തിരിക്കുന്ന പാറ്റ് കമ്മിന്‍സിന്റെ അഭാവം മൈതാനത്ത് ടീമിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിക്കുകയാണ് മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെട്ടോറി.

‘പാറ്റ് ടീമിനൊപ്പം തന്നെയുണ്ട്. തന്റെ ക്യാപ്റ്റന്‍സി ശൈലിയെക്കുറിച്ച് ഇഷാനുമായി അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്. ഇത് ഞങ്ങള്‍ക്ക് വലിയ സഹായമാണ്. എന്നാല്‍ ഇഷാന്‍ തന്റെ നായകസ്ഥാനത്ത് ഇതിനകം തന്നെ വിജയിച്ച വ്യക്തിയാണ്. ശൈലികള്‍ വ്യത്യസ്തമായിരിക്കാം, എങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തെ ഞങ്ങള്‍ പോസിറ്റീവായാണ് കാണുന്നത്.’

കമ്മിന്‍സിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന ഇഷാന്‍ കിഷനെ പ്രശംസിച്ചുകൊണ്ട് വെട്ടോറി പറഞ്ഞു. ആർസിബിക്കെതിരായ ആദ്യ മത്സരത്തില്‍ ടീം തോറ്റെങ്കിലും ഇഷാൻ കിഷന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ക്യാപ്റ്റന്‍സി ഇഷാന്റെ ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മികച്ച സ്വാധീനം ചെലുത്തുന്നുണ്ടെന്നും ടീമിനെ നയിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും വെട്ടോറി കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ