CT 2025: വിരാട് കോഹ്ലി ഫോം ഔട്ട് ആണെങ്കിലും അവന് അവസരം ലഭിക്കും, എന്നാൽ നിന്റെ കാര്യം അങ്ങനെയല്ല: സയീദ് അജ്മൽ

ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.

ടൂർണമെന്റിൽ നിന്ന് പുറത്തായതിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റിന് ഇപ്പോൾ മോശമായ സമയമാണ്. പല താരങ്ങളെയും പുറത്താകാൻ സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ. ബിസിസിഐ വിരാട് കോഹ്‌ലിക്ക് കൊടുക്കുന്ന അവസരങ്ങൾ പോലെ പാകിസ്ഥാൻ ക്രിക്കറ്റ് ബാബർ ആസാമിന്‌ അവസരങ്ങൾ നൽകണം എന്ന് പറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ സയീദ് അജ്മൽ.

സയീദ് അജ്മൽ പറയുന്നത് ഇങ്ങനെ:

” നിങ്ങൾ ബിസിസിഐ വിരാട് കോഹ്‌ലിക്ക് കൊടുത്ത പിന്തുണ നോക്കു. എത്ര മോശമായ ഫോമിൽ ആണെങ്കിലും അദ്ദേഹത്തെ അവർ തഴയില്ല. അദ്ദേഹത്തെ പുറത്താക്കാനോ, ടീമിൽ നിന്ന് മാറി നിൽക്കാനോ ആവശ്യപ്പെടില്ല. എന്നാൽ ബാബറിന്റെ കാര്യം നേരെ തിരിച്ചാണ്. പാകിസ്ഥാൻ ക്രിക്കറ്റിലെ ഏറ്റവും വലിയ സ്റ്റാർ ആണ് അദ്ദേഹം. ആ ഒരു താരത്തിന് വരെ ഈ അവസ്ഥയാണ്. എല്ലാവരും അവനെ തഴയുന്നതിനു വേണ്ടിയുള്ള തിരക്കിലാണ്”

സയീദ് അജ്മൽ തുടർന്നു:

” നമുക്ക് ഒരു സ്റ്റാർ മാത്രമേ ഉള്ളു. അവനെ നിങ്ങൾ ഡീഗ്രേഡ് ചെയ്താൽ എങ്ങനെയാണ് നമ്മുടെ ക്രിക്കറ്റ് വളരുക. ഇതൊരു വലിയ ഇഷ്യൂ തന്നെയാണ്. ഞങ്ങളുടെ പഴയ മുൻ താരങ്ങൾ അവരുടെ വാ അടച്ച് വെക്കണം” സയീദ് അജ്മൽ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ