CT 2025: ശ്രേയസും വിരാടും രോഹിതും ഒന്നുമല്ല, ഇന്ത്യൻ ടീമിലെ അപകടകാരിയായ ഒരു താരമുണ്ട്, അവനെ പൂട്ടാൻ ആർക്കും സാധിക്കില്ല: റിക്കി പോണ്ടിങ്

ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.

ഈ വർഷത്തെ ഇന്ത്യൻ സ്‌ക്വാഡിൽ മികച്ച ഫോമിൽ നിൽക്കുന്ന ഓൾ റൗണ്ടർമാരുടെ സാന്നിധ്യം ഉണ്ടായിരുന്നത് ടീമിന് ഗുണം ചെയ്തു. അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹാർദിക്‌ പാണ്ട്യ എന്നിവർ ടൂർണമെന്റിലെ എല്ലാ ഡിപ്പാർട്മെന്റിലും നിർണായക പങ്ക് വഹിച്ചു. എന്നാൽ ഓൾ റൗണ്ടർമാരിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം അത് അക്‌സർ പട്ടേൽ ആണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്.

റിക്കി പോണ്ടിങ് പറയുന്നത് ഇങ്ങനെ:

” ടൂർണമെന്റിൽ അക്‌സർ, ജഡേജ, ഹാർദിക്‌ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഞാൻ ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞില്ലേ, ഇത്തവണത്തെ അവന്മാരുടെ സ്‌ക്വാഡിൽ സീനിയർ താരങ്ങളും ജൂനിയർ താരങ്ങളും മിക്സ് ആയ രീതിയിലാണ് ടീം ഉണ്ടായിരുന്നത്. പിന്നെ ഫൈനലിൽ ക്യാപ്റ്റൻ തന്നെ ടീമിനെ മുൻപിൽ നിന്ന് നയിച്ച് കിരീടം ഉയർത്തി. ടൂർണമെന്റിൽ അക്‌സർ പട്ടേൽ എന്തൊരു മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. കിരീടത്തിന്റെ ക്രെഡിറ്റ് അവനും നൽകണം. ബോളിങ്ങിൽ അവൻ നിർണായക പങ്ക് വഹിച്ചു” റിക്കി പോണ്ടിങ് പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫി അവസാനിച്ചതിന് ശേഷം ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് ഐപിഎൽ തുടങ്ങാൻ വേണ്ടിയാണ്. ആദ്യ മത്സരം മാർച്ച് 22 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് നടക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ