CT 2025: എന്റെ ഈ പ്രകടനത്തിന് കാരണം ആ ഒരു മാറ്റമാണ്, അതിന്റെ ഫലം കണ്ടു: രോഹിത് ശർമ്മ

ഐസിസി ചാംപ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇന്നലെ പിറന്നത്.

ക്യാപ്റ്റൻ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശർമയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറർ. ബാറ്റിംഗിൽ കൊണ്ട് വന്ന മാറ്റം കാരണമാണ് ഇന്നലെ മികച്ച പ്രകടനം പുറത്തെടുക്കാൻ തനിക്ക് സാധിച്ചത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശർമ്മ.

രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:

” ടൂർണമെന്റിൽ ഇന്ത്യ കളിച്ചത് ഏറ്റവും മികച്ച ക്രിക്കറ്റാണ്. അതിന് ഫലമുണ്ടായത് ഏറെ സന്തോഷം നൽകുന്നു. ആക്രമണ ശൈലിയിലാണ് ഞാൻ കളിക്കാറുള്ളത്. എന്നാൽ ഇന്ത്യൻ ടീം ഇത്രയധികം പിന്തുണയ്ക്കുമ്പോൾ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എനിക്ക് വ്യത്യസ്തമായി കളിക്കണമായിരുന്നു. ഇക്കാര്യം രാഹുൽ ദ്രാവിഡിനോടും ​ഗൗതം ​ഗംഭീറിനോടും ഞാൻ സംസാരിച്ചിരുന്നു. വർഷങ്ങളായി എന്റെ ബാറ്റിങ് ശൈലിക്ക് മാറ്റങ്ങൾ വരുത്തിയിരുന്നു. അതിന് ഫലവുമുണ്ടായി”

രോഹിത് ശർമ്മ തുടർന്നു:

” ഇന്ത്യൻ ടീമിനെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നു. ദുബായി സ്വന്തം നാടുപോലെ തോന്നിച്ചു. മത്സരത്തിൽ ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനവും മികച്ചതായിരുന്നു. അവരുടെ കരുത്ത് ഇന്ത്യൻ ടീമിന് നന്നായി ​ഗുണം ചെയ്തു. കെ എൽ രാഹുലിനെ ഇന്ത്യൻ മധ്യനിരയിൽ എന്തുകൊണ്ടാണ് ആവശ്യമെന്നത് അയാൾ തെളിയിച്ചു. ഹാർദിക്കിനെ പോലുള്ളവർക്ക് അനായാസം കളിക്കാൻ കാരണമായത് രാഹുലിന്റെ ഇന്നിം​ഗ്സാണ്. എല്ലാത്തിലും വലുതായി ആരാധക പിന്തുണ ഇന്ത്യയ്ക്ക് ഒപ്പമുണ്ടായിരുന്നു” രോഹിത് ശർമ്മ പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്