CT 2025: മോനെ ഗംഭീറേ, ഫ്ലോപ്പായിട്ടും നീ എന്തിനാണ് ആ താരത്തെ പിന്തുണയ്ക്കുന്നത്?: സുനിൽ ഗവാസ്കർ

നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഓസ്ട്രേലിയയെയും, സൗത്ത് ആഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.

ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ തുടക്കം അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചെങ്കിലും അധികം റൺസ് നേടുന്നതിൽ പരാജയപ്പെട്ട താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 29 പന്തിൽ 1 സിക്‌സും, 3 ഫോറും അടിച്ച് 28 റൺസാണ് താരം ടീമിനായി സംഭാവന ചെയ്തത്. ഫൈനലിൽ രോഹിതിന്റെ പ്രകടനത്തിന് നിർണായകമായ പങ്കുണ്ടാകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

സെമി ഫൈനലിലെ വിജയത്തിന് ശേഷം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ രോഹിത്തിന്റെ പ്രകടനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. വലിയ സ്‌കോറുകള്‍ നേടാന്‍ രോഹിത്തിന് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം മികച്ച തുടക്കമിടുന്നതും അത് നല്‍കുന്ന ഇംപാക്റ്റ് വളരെ വലുതാണെന്നാണ് ഗംഭീര്‍ പറയുന്നത്. എന്നാൽ പരിശീലകന്റെ ഈ വാദത്തെ എതിർത്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ.

സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:

” ഇന്ത്യയുടെ നായകന്‍ മാത്രമല്ല ഓപണര്‍ കൂടിയാണ് രോഹിത്. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ അത് വലിയ സ്‌കോറായി മാറ്റാന്‍ സാധിക്കുന്നില്ല. ഫൈനലില്‍ രോഹിത്തിന്റെ പ്രകടനം നിര്‍ണായകമാണ്. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ രോഹിത്തിന് സാധിക്കണം. രോഹിത് പിടിച്ചുനില്‍ക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് അനായാസമായി 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയും”

സുനിൽ ഗവാസ്കർ തുടർന്നു:

” 25-30 ഓവറുകള്‍ ബാറ്റ് ചെയ്യാനുള്ള അവസരം വിനിയോഗിക്കാന്‍ രോഹിത് തന്നെ തയ്യാറാവണം. അത് മത്സരത്തിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ 25-30 റണ്‍സ് നേടുന്നതില്‍ നിങ്ങള്‍ സന്തുഷ്ടനാണോ? അങ്ങനെയാകരുത്! എനിക്ക് ഒറ്റ കാര്യം മാത്രമാണ് പറയാനുള്ളത്. നിങ്ങള്‍ ഏഴോ എട്ടോ അല്ലെങ്കില്‍ ഒമ്പതോ ഓവറുകള്‍ക്ക് പകരം 25 ഓവറുകള്‍ ബാറ്റ് ചെയ്താല്‍ ടീമില്‍ നിങ്ങളുടെ സ്വാധീനം ഇതിലും വലുതായിരിക്കും” സുനിൽ ഗവാസ്കർ പറഞ്ഞു.

Latest Stories

IPL 2025: ഐപിഎല്‍ കിരീടം ഞങ്ങള്‍ക്ക് തന്നെ, അവന്‍ ക്യാപ്റ്റനായുളളപ്പോള്‍ എന്ത് പേടിക്കാനാണ്, ഏത് ടീം വന്നാലും തോല്‍പ്പിച്ചുവിടും, ആവേശത്തോടെ ആരാധകര്‍

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി, രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നല്കാൻ നിർദേശം

മീനാക്ഷി ആസ്റ്ററില്‍ ജോലി ചെയ്യുകയാണ്, സ്ഥിരവരുമാനം ഉള്ളത് അവള്‍ക്ക് മാത്രം: ദിലീപ്

തമിഴിലെ മോഹന്‍ലാല്‍ ഫാന്‍ ബോയ്‌സ്.. കോളിവുഡിലും 'തുടരും'; തരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സൂര്യയും കാര്‍ത്തിയും

ശശി തരൂരിനെ കേരളത്തില്‍ അച്ചടക്കം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്; വടിയെടുത്ത് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍; പാര്‍ട്ടിക്ക് വിധേയനാകണമെന്ന് തിരുവഞ്ചൂരിന്റെ അന്ത്യശാസനം

പ്രശസ്തയാക്കിയ സിനിമ വിനയായി, തായ്‌ലാന്‍ഡിലേക്ക് പോകുന്നതിനിടെ അറസ്റ്റ്; ആരാണ് ഷെയ്ഖ് ഹസീനയായി വേഷമിട്ട നുസ്രത് ഫാരിയ?

ഈ പ്രായത്തിലും അതിരുകടക്കുന്ന പ്രണയരംഗം.. നായികമാര്‍ക്ക് മകളുടെ പ്രായമല്ലേ ഉള്ളൂ?; ചുംബന വിവാദത്തില്‍ കമല്‍ ഹാസന്‍, 'തഗ് ലൈഫ്' ട്രെയ്‌ലറിന് വിമര്‍ശനം

കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കും; ഇന്ന് നാലു ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്; മുന്നറിയപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട്; കേരളം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപം