CT 2025: മോനെ കോഹ്ലി, ഒരു ബൗണ്ടറി അടിക്കു, ഇല്ലെങ്കിൽ ഞാൻ ഉറങ്ങി വീഴും; ഗാലറിയിൽ ഉറങ്ങുന്ന അനുഷ്ക ശർമയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയയെയും സൗത്ത് ആഫിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.

സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്കാണ് വിജയിച്ചത്. ഇന്ത്യയുടെ വിജയ ശില്പിയായത് വിരാട് കോഹ്ലിയായിരുന്നു. അദ്ദേഹം ഇന്ത്യക്ക് വേണ്ടി 98 പന്തിൽ 5 ബൗണ്ടറികൾ അടക്കം 84 റൺസ് നേടി. വിരാട് കോഹ്‌ലിയുടെ ഭാര്യയും, പ്രമുഖ ബോളിവുഡ് നടിയുമായ അനുഷ്ക ശർമയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

വിരാടിന്റെ ബാറ്റിംഗ് സമയത്ത് അനുഷ്ക ഗാലറിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു. 84 റൺസ് എടുത്ത വിരാട് ആകെ നേടിയത് 5 ബൗണ്ടറികൾ മാത്രമാണ്. 56 റൺസും സിംഗിൾ അടിച്ചാണ് റൺസ് നേടിയത്. തന്റെ ഭർത്താവിന്റെ പതുക്കെയുള്ള ബാറ്റിംഗ് പ്രകടനം കണ്ടിട്ടാവണം അനുഷ്ക ഉറങ്ങി പോയത് എന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നത്.


കൊഹ്ലിയുമായുള്ള ശ്രേയസ് അയ്യരുടെ കൂട്ടുകെട്ടാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. ശ്രേയസ് 62 പന്തിൽ 3 ബൗണ്ടറികൾ അടക്കം 45 റൺസ് നേടി. ടീമിന് വേണ്ടി അവസാനം വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച താരങ്ങളാണ് കെ എൽ രാഹുൽ ഹാർദിക്‌ പാണ്ട്യ സഖ്യം. രാഹുൽ 42* റൺസും, പാണ്ട്യ 28 റൺസും നേടി. രോഹിത് ശർമ്മ 28 റൺസ്, ശുഭ്മാൻ ഗിൽ 8 റൺസ്, രവീന്ദ്ര ജഡേജ 2* റൺസ് നേടി.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്