CT 2025: പാകിസ്ഥാൻ സമ്മാനദാന ചടങ്ങിലേക്ക് പോകാത്തത് നന്നായി, ഇല്ലെങ്കിൽ അവിടെയും നാണംകെട്ടേനെ: കമ്രാൻ അക്മൽ

നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.

ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കുന്ന ചടങ്ങിൽ‌ പിസിബിയുടെ ഭാരവാഹികളില്‍ ആരും വേദിയിൽ പങ്കെടുത്തിരുന്നില്ല. ഐസിസിയുടെ ഭാരവാഹികളും മറ്റു ടീമുകളുടെ ഭാരവാഹികളും മത്സരത്തിൽ ഉണ്ടായിരുന്നെങ്കിലും ടൂർണമെന്റ് ഹോസ്റ്റ് ചെയ്യുന്ന രാജ്യത്തിലെ ഭാരവാഹികൾ ആരും തന്നെ സന്നിഹിതരായിരുന്നില്ല. ഇതിൽ വൻതോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഉൾപ്പെടെ പിസിബിയുടെ ഭാരവാഹികള്‍ ഗ്രൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും അവർ മനഃപൂർവം വിട്ടു നിന്നതായിരുന്നു. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരമായ കമ്രാൻ അക്മൽ.

കമ്രാൻ അക്മൽ പറയുന്നത് ഇങ്ങനെ:

” പാകിസ്താൻ സമ്മാനദാന ചടങ്ങിൽ ഒരു സ്ഥാനവും അർഹിക്കുന്നില്ല. മോശം പ്രകടനത്തിനും ലോക വേദിയിലെ പാകിസ്താന്റെ ബഹുമാനക്കുറവിനുമുള്ള ശിക്ഷയായി ഇതിനെ കാണാം. ഐസിസി നമുക്ക് കണ്ണാടി കാണിച്ചു തന്നു, പാകിസ്താൻ ക്രിക്കറ്റിന്റെ മോശം മുഖമാണ് നമ്മൾ കണ്ടത്, എന്നിട്ടും നമ്മൾ പഠിച്ചില്ല” കമ്രാൻ അക്മൽ പറഞ്ഞു.

Latest Stories

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

ആ ഒരു കാര്യം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ അടുത്ത വർഷം......: എം എസ് ധോണി

'സഞ്ജു സാംസൺ കാരണമാണ് ആ താരം ടീമിൽ നിന്ന് പടിയിറങ്ങിയത്': ആകാശ് ചോപ്ര

"പറയാൻ പ്രയാസമാണ്"; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഏകദിന ഭാവിയെക്കുറിച്ച് വലിയ പ്രസ്താവനയുമായി ഇന്ത്യൻ സൂപ്പർ താരം

ആ പരമ്പരയ്ക്ക് ശേഷം രോഹിത്തും കോഹ്‌ലിയും ഏകദിനത്തിൽ നിന്നും വിരമിക്കും, ഔദ്യോഗിക പ്രഖ്യാപനം വരുന്നു- റിപ്പോർട്ട്

Asia Cup 2025: 'കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ'; സൂപ്പർ താരത്തെ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർ ആശക്കുഴപ്പത്തിൽ

“ജോലിയില്ലാത്തപ്പോൾ ഞാൻ സാധാരണയായി ക്രിക്കറ്റ് കാണാറില്ല, പക്ഷേ ആ ദിവസം എനിക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല”; തുറന്ന പ്രശംസയുമായി വസീം അക്രം

വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ

കേന്ദ്രമന്ത്രി എവിടെ?; സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് ശേഷം തൃശൂര്‍ എംപിയെ കാണാനില്ലെന്ന് കെഎസ്‌യു

സിഎസ്കെ വിടുന്നുവെന്ന വാർത്തകൾക്ക് മറുപടിയുമായി അശ്വിൻ, സഞ്ജു ചെന്നൈയിലേക്ക്?