CT 2025: ഇന്ത്യ തോൽക്കുന്നത് എനിക്ക് കാണണം, ന്യുസിലാൻഡ് ചാമ്പ്യന്മാരാകും: ഡേവിഡ് മില്ലർ

ചാമ്പ്യൻസ് ട്രോഫിയിൽ ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ 50 റൺസിന്‌ പരാജയപ്പെടുത്തി രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ന്യുസിലാൻഡ്. ഈ ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് ന്യുസിലാൻഡ് ഇന്ത്യയെ നേരിടാൻ പോകുന്നത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച് വെച്ചത് ഡേവിഡ് മില്ലർ തന്നെയാണ്. മില്ലറിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ 67 പന്തിൽ 10 ഫോറും 4 സിക്സറുമടക്കം 100* റൺസ് ആണ് താരം അടിച്ചെടുത്തത്. എന്നാൽ താരത്തിന്റെ സെഞ്ച്വറി വിഫലമായി പോകുകയായിരുന്നു. മത്സരത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഡേവിഡ് മില്ലർ.

ഡേവിഡ് മില്ലർ പറയുന്നത് ഇങ്ങനെ:

” ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ആയിരുന്നെങ്കിലും 360 റൺസ് പിന്തുടരുക എളുപ്പമല്ല. രണ്ടാമത് ബാറ്റ് ചെയ്തപ്പോൾ പിച്ചിന്റെ സ്വഭാവം മാറുകയും അത് ന്യൂസിലാൻഡ് സ്പിന്നർമാരെ പിന്തുണയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് നിർണായകമായ ചില വിക്കറ്റുകൾ ന്യൂസിലാൻഡിന് വീഴ്ത്താൻ കഴിഞ്ഞത്”

ഫൈനൽ മത്സരത്തിൽ ഏത് ടീമിനെയായിരിക്കും പിന്തുണയ്ക്കുക എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡേവിഡ് മില്ലർ:

“ഐസിസി ചാംപ്യൻസ് ട്രോഫിക്ക് ആവേശകരമായ ഒരു ഫൈനൽ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. ഒരു കാര്യം സത്യസന്ധമായി ഞാൻ പറയുകയാണ്. ഫൈനലിൽ ഞാൻ പിന്തുണയ്ക്കുന്നത് ന്യൂസിലാൻഡിനെ ആയിരിക്കും” ഡേവിഡ് മില്ലർ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ