CSK VS LSG: പട്ടിയുമായിട്ടാണ് മഹി ഭായിയുടെ കളി, ഓട്ടോമേറ്റഡ് റോബോ ഡോഗ് ക്യാമറക്ക് പണി കൊടുത്ത് ധോണി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇപ്പോൾ നടക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായുള്ള (LSG) ഐപിഎൽ 2025 മത്സരത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഓട്ടോമേറ്റഡ് റോബോ ഡോഗ് ക്യാമറയിൽ ഒപ്പിച്ച തമാശ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മത്സരത്തിന് മുമ്പ് ചെന്നൈയിലെ സ്റ്റാഫ് അംഗത്തോടൊപ്പം നടക്കുന്നതിനിടെ ഓട്ടോമേറ്റഡ് ക്യാമറ ശ്രദ്ധയിൽപ്പെടുക ആയിരുന്നു. കണ്ട ഉടനെ അതിന്റെ കൈപിടിച്ച്, ക്യാമറ മറിച്ചിട്ട് സ്റ്റാഫ് അംഗത്തോടൊപ്പം ചിരിക്കുന്നതും വീഡിയോയിൽ കാണാം. ധോണിയുടെ നായകളോടുള്ള വാത്സല്യം കൊണ്ടായിരിക്കാം ക്യാമറ അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിച്ചത് എന്ന അഭിപ്രായവുമായി ആരാധകർ എത്തി.

എന്തായാലും ഈ സീസണിൽ ഓട്ടോമേറ്റഡ് റോബോ ഡോഗ് ക്യാമറ കളത്തിൽ താരമാകുന്ന കാഴ്ച്ച കാണാൻ സാധിക്കുന്നുണ്ട്. താരങ്ങൾ എല്ലാം അതിനെ നോക്കുന്നതും അതിന്റെ കൈപിടിക്കുന്നതും ചിരിക്കുന്ന വിഡിയോയും എല്ലാം പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നത്.

അതേസമയം മത്സരത്തിലേക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ പോരിൽ ലക്‌നൗ സൂപ്പർ ജയൻറ്സ് ആദ്യം ബാറ്റ് ചെയ്ത് നേടിയത് 166 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ തുടക്കത്തിലേ പതർച്ചക്ക് ശേഷം അവസാനം മനോഹരമായി തിരിച്ചെത്തി 166 – 7 വരെ എത്തുക ആയിരുന്നു. ഏറെ കാലത്തിന് ശേഷം മനോഹരമായി കളിച്ച് അർദ്ധ സെഞ്ച്വറി നേടിയ നായകൻ റിഷഭ് പന്ത് (63) ടീമിന്റെ ടോപ് സ്‌കോറർ ആയി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി