CSK UPDATES: ഇപ്പോൾ ഉള്ളവരെ കൊണ്ട് ഒന്നും ടെസ്റ്റ് അല്ലാതെ ടി 20 കളിക്കാൻ പറ്റില്ലെന്ന് മനസിലായില്ലേ, രക്ഷപ്പെടണം എങ്കിൽ ഋതുരാജിന് പകരം അവനെ ടീമിലെടുക്കുക; അപ്പോൾ ജയിക്കാൻ തുടങ്ങും: ക്രിസ് ശ്രീകാന്ത്

ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ഒരു ടെസ്റ്റ് മത്സരം പോലെയാണ് ബാറ്റ് ചെയ്തത്? ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ചരിത്രത്തിലെ തങ്ങളുടെ അതിദയനീയ തോൽവി ആണോ അവർ വഴങ്ങിയത്? അതോ ഇപ്പോഴും അവർ പഴയ നൊസ്റ്റാൾജിയയിൽ ഓടുകയാണോ? മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈയുടെ കടുത്ത ആരാധകനുമായ ക്രിസ് ശ്രീകാന്തിന്റെ അഭിപ്രായത്തിൽ ഇതെല്ലാം ശരിയാണെന്ന് മാത്രമല്ല ചെന്നൈ അതിദയനീയ അവസ്ഥയിലാണ് കടന്നുപോകുന്നത്.

ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ചെന്നൈക്ക് പവർ പ്ലേയിൽ വെറും 31/2 റൺസ് മാത്രമേ നേടാനായുള്ളൂ. 2025 ഐ‌പി‌എല്ലിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോർ ആണ് ഇന്നലെ രേഖപ്പെടുത്തിയത്. ആദ്യ 16 പന്തുകളിൽ 10 ഡോട്ട് ബോളുകൾ മാത്രം കളിച്ചാണ് അവർ തുടങ്ങിയത്. എല്ലാ സമ്മർദ്ദവും ക്രീസിലെ ബാറ്റ്‌സ്മാൻമാരുടെ മേൽ വീണപ്പോൾ അവർക്ക് ശേഷം വന്നവരിലും ആ സമ്മർദ്ദം നിലനിന്നു. സി‌എസ്‌കെ ബാറ്റിംഗ് കാണുന്നത് ഒരു ടെസ്റ്റ് മത്സരം പോലെ ആയിരുന്നു എന്നും ശ്രീകാന്ത് പറഞ്ഞു.

“സി‌എസ്‌കെയുടെ ഇതുവരെയുള്ള ഏറ്റവും മോശം തോൽവികളിൽ ഒന്ന്. പവർപ്ലേ ബാറ്റിംഗ് ഒരു ടെസ്റ്റ് മത്സരത്തിനായുള്ള റിഹേഴ്‌സൽ പോലെയായിരുന്നു. മുഴുവൻ ഇലവനും നൊസ്റ്റാൾജിയയിൽ ഓടുന്നത് പോലെയാണ് തോന്നുന്നത്,” ഇന്ത്യയ്ക്കായി 189 മത്സരങ്ങൾ കളിച്ച ശ്രീകാന്ത് തന്റെ ട്വിറ്റർ അക്കൗണ്ടിൽ എഴുതി.

ഐ‌പി‌എൽ ചരിത്രത്തിൽ ആദ്യമായി, സി‌എസ്‌കെ തുടർച്ചയായി അഞ്ച് തോൽവികൾ ഇന്നലത്തോടെ വഴങ്ങുകയും ചെയ്തു. എട്ട് വിക്കറ്റിന്റെ തോൽവി ഐ‌പി‌എല്ലിൽ അവരുടെ ഏറ്റവും വലിയ തോൽവി കൂടിയായിരുന്നു (അവശേഷിക്കുന്ന പന്തുകളുടെ കാര്യത്തിൽ). 59 പന്തുകൾ ബാക്കി നിൽക്കെ കെ‌കെ‌ആറിന് വിജയം നേടാൻ കഴിഞ്ഞു.

ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ പതിവ് രീതികളിൽ നിന്ന് മാറി ചിന്തിക്കണം എന്നും ശ്രീകാന്ത് പറഞ്ഞു. സൂപ്പർ കിംഗ്സ് എപ്പോഴും മറ്റാരെക്കാളും പരിചയസമ്പന്നരായ കളിക്കാരെയാണ് ടീമിൽ ഉൾപ്പെടുത്താൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ആ നീക്കം ഈ സീസണിൽ ഫലം കണ്ടില്ല. രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, ഡെവൺ കോൺവേ തുടങ്ങിയ കളിക്കാർ എല്ലാവരും വലിയ തോതിൽ ബുദ്ധിമുട്ടുകയാണ്. അതിനാൽ, എത്രയും വേഗം ഗെയ്ക്‌വാദിന് പകരക്കാരനെ പ്രഖ്യാപിക്കുന്നതാണ് അവർക്ക് അനുയോജ്യം എന്നും ശ്രീകാന്ത് ഓർമ്മിപ്പിച്ചു.

“അനുയോജ്യമായ ഒരു മാറ്റത്തിലേക്ക് കടക്കാൻ സമയമായി, ഈ ഘട്ടത്തിൽ പൃഥ്വി ഷാ പോലുള്ള വിൽക്കപ്പെടാത്ത ചില കളിക്കാരെ പരീക്ഷിച്ചു നോക്കിക്കൂടെ? ചെന്നൈ അതിന് തയാറായില്ലെങ്കിൽ ഒന്നും ശരിയാകില്ല” അദ്ദേഹം പറഞ്ഞു.

ഗെയ്‌ക്‌വാദിന്റെ പരിക്കോടെ സി‌എസ്‌കെയുടെ ബാറ്റിംഗ് പദ്ധതി തകർന്നു. തുടക്കത്തിൽ രാഹുൽ ത്രിപാഠിയെ ഓപ്പണറായി പരീക്ഷിച്ചെങ്കിലും അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ, ഗെയ്‌ക്‌വാദ് പുറത്തായതോടെ സി‌എസ്‌കെ അവരുടെ തന്ത്രങ്ങൾ പിന്നെയും മാറ്റേണ്ട അവസ്ഥയിൽ കാര്യങ്ങൾ എത്തും. മുമ്പ് ഡൽഹി ക്യാപിറ്റൽസിനായി (ഡിസി) കളിച്ചിട്ടുള്ള ഷാ, ടീമിന്റെ ഗെയിം ചേഞ്ചറാകാൻ സാധ്യതയുണ്ട്.

ഉയർന്ന സ്ട്രൈക്ക് റേറ്റും ബൗണ്ടറി ഹിറ്റിംഗ് കഴിവും ഉപയോഗിച്ച് പവർപ്ലേയിൽ തന്റെ റൺസിന്റെ 71% നേടുന്ന ഒരു തകർപ്പൻ സ്റ്റാർട്ടറാണ് അദ്ദേഹം. റാച്ചിൻ രവീന്ദ്രയ്‌ക്കൊപ്പം ഷായ്ക്ക് ഓപ്പണർ ചെയ്യാൻ കഴിഞ്ഞാൽ അത് ചെന്നൈക്ക് നിലവിലെ അവസ്ഥയിൽ ഗുണം ചെയ്യും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം