CSK UPDATES: ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട..., തോറ്റമ്പിയ സീസണിന് ഇടയിലും എതിരാളികൾക്ക് റെഡ് സിഗ്നൽ നൽകി ചെന്നൈ സൂപ്പർ കിങ്‌സ്; അടുത്ത വർഷം കളി മാറും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18 സീസണുകൾ പരിശോധിച്ചാൽ ആവേശകരമായ ഒരുപാട് സീസണുകൾ നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഒരു സീസണിൽ ദയനീയ പ്രകടനം നടത്തിയ ടീം നേരിട്ട ട്രോളുകൾക്ക് ഇടയിലും കളിയാക്കലുകൾക്ക് ഇടയിലും അടുത്ത സീസണിൽ മനോഹരമായി തിരിച്ചുവരുന്ന കാഴ്ച്ചക്കും പല തവണ സാക്ഷ്യം വഹിച്ചിട്ടും ഉണ്ട്. എന്നാൽ മറ്റുള്ള ടീമുകളെ അപേക്ഷിച്ച് അത്രയൊന്നും മോശം പ്രകടനങ്ങൾ നടത്താതെ എല്ലാ സീസണിലും തന്നെ വമ്പൻ സ്ഥിരതയിൽ കളിച്ചിരുന്ന ഒരു ടീമായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ്.

എന്നാൽ സ്ഥിരതയുടെ അവസാനവാക്കായ ടീമിന് തൊട്ടതെല്ലാം ഈ സീസണിൽ പിഴച്ചു. ബാക്കി ടീമുകൾ ലേലത്തിൽ സ്മാർട്ട് ആയപ്പോൾ ചെന്നൈക്ക് ലേല ഹോളിൽ തൊട്ട് കാര്യങ്ങൾ പിഴച്ചു എന്ന് പറയാം. ആദ്യ മത്സരത്തിൽ ജയിച്ച ശേഷം തുടർച്ചയായി ടീമിന് പിഴക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ബാറ്റിങ്ങും , ബോളിങ്ങും, ഫീൽഡിങ്ങും, ഉൾപ്പടെ കളിയുടെ എല്ലാ മേഖലയിലും കൈവിട്ട് പോയ് ചെന്നൈ പെട്ടെന്ന് തന്നെ സീസണിൽ ഏറ്റവും വലിയ ദുരന്തങ്ങളായി.

അതിനിടയിൽ നായകൻ ഋതുരാജിന് പരിക്ക് പറ്റിയതും ധോണി പകരം നായകൻ ആയിട്ടും കഥയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല എന്ന് പറയാം. നൂർ അഹമ്മദും, ഖലീൽ അഹമ്മദും വിക്കറ്റുകൾ നേടിയത് മാത്രമായിരുന്നു പോസിറ്റീവ് ആയി ഇടക്ക് പറയാൻ ഉണ്ടായിരുന്നത്. അതിനിടയിൽ ഖലീലിന്റെ ഫോമിലും ഇടിവ് സംഭവിച്ചു. “ആകെ 4 വിജയങ്ങൾ മാത്രം നേടി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി സീസൺ അവസാനിപ്പിച്ച ചെന്നൈ എന്തായാലും ഹാപ്പി ആയിട്ട് ആകും മടങ്ങുക” ഇങ്ങനെ ഒരു സ്റ്റേറ്റ്മെൻറ് പറഞ്ഞാൽ പലർക്കും ആശയക്കുഴപ്പം ഉണ്ടാകും. എന്തുകൊണ്ട് അങ്ങനെ ഒന്ന് പറഞ്ഞു എന്ന് നോക്കാം.

* യുവതാരങ്ങളുടെ പ്രകടനം

പകരക്കാരായി എത്തിയ യുവതാരങ്ങളിൽ ചിലരുടെ പ്രകടനം ടീമിന് വലിയ രീതിയിൽ പോസിറ്റീവായ ഒരു വാർത്തയാണ്. അതിൽ എടുത്ത് പറയേണ്ടത് സൗത്താഫ്രിക്കയുടെ അടുത്ത ഡിവില്ലേഴ്‌സ് എന്നൊക്കെ അറിയപ്പെടുന്ന ബ്രെവിസിന്റെ പ്രകടനവും അതോടൊപ്പം ഇന്ത്യയുടെ ഭാവി ടി 20 ടീമിലൊക്കെ കണ്ടേക്കാവുന്ന യുവതാരമായ ആയുഷ് മാത്രേയുമാണ്
ഐ‌പി‌എൽ 2025 ലെ ബ്രെവിസ് – 42(25), 32(26), 0(1), 53(25), 42(25), 57(23).

ഐ‌പി‌എൽ 2025 ലെ ആയുഷ് മാത്രേ- 32(15), 30(19), 7(6), 94(48), 0(2), 43(20), 34(17).

* നൂർ അഹമ്മദും അൻഷുൽ കംബോജും

ബോളർമാർ ചെണ്ടകളായ ടീമിൽ ഈ താരങ്ങൾ വലിയ പോസിറ്റീവ് തന്നെയാണ് ചെന്നൈക്ക് നൂർ അഹമ്മദും അൻഷുൽ കംബോജും ഖലീൽ അഹമ്മദും തന്നത്. ഇതിൽ 10 കോടി രൂപക്ക് മുകളിൽ ഉള്ള തുകക്ക് ചെന്നൈ വിളിച്ചെടുത്ത നൂർ പരാജയം ആകുമെന്ന് തോന്നിച്ചെങ്കിലും സീസണിൽ 24 വിക്കറ്റുകൾ നേടി നിലവിൽ പർപ്പിൾ ക്യാപ് ലിസ്റ്റിൽ മുന്നിലാണ് താരം. 15 വിക്കറ്റുകൾ നേടിയ ഖലീൽ അഹമ്മദും മോശമാക്കിയില്ല തുടക്കത്തിലെ താളം പിന്നെ നിലാനിർത്താൻ ആയില്ലെങ്കിലും താരം ധാരാളം ഡോട്ട് ബോളുകൾ എറിഞ്ഞ് എതിരാളികളെ വലച്ചിരുന്നു. സീസൺ അവസാനം ആയപ്പോൾ അൻഷുൽ കാംബോജിന്റെ രൂപത്തിൽഎം ചെന്നൈക്ക് പോസിറ്റീവ് കിട്ടി

* അടുത്ത സീസൺ ടോപ് 5 ഇവർ ആണെങ്കിൽ കത്തും

ഋതുരാജ് ഗെയ്ക്‌വാദ് – ആയുഷ് മാത്രേ ഓപ്പണിങ് ചെന്നൈക്ക് ഗുണം ആകും. ക്ലാസും മാസും ചേർന്ന ശൈലികൾ കൈമുതലാക്കിയ രണ്ട് താരങ്ങളെ ഇവിടെ ടീമിന് കിട്ടും. മൂന്നാം നമ്പറിൽ ഉർവിൽ പട്ടേലിന്റെ രൂപത്തിൽ ഒരു റെയ്ന മോഡൽ താരത്തെ ടീമിന് കിട്ടും. ഈ സീസണിൽ ദുരന്തം ആയിരുന്നു എങ്കിലും ശിവം ദുബൈ മോശക്കാരനല്ല. ഫോം വീണ്ടെടുത്ത് സെറ്റ് ആയാൽ നാലാം നമ്പറിൽ പറ്റിയ ഓപ്ഷൻ ആണ് താരം. അഞ്ചാം നമ്പറിൽ ബേബി എബി എന്ന പേരിൽ അറിയപ്പെടുന്ന ബ്രെവിസ് കൂടി എത്തുമ്പോൾ ചെന്നൈ മിന്നിക്കും എന്ന് പറയാം.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി