CSK UPDATES: ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ടെസ്റ്റ് കളിക്കുന്ന ടീം നിങ്ങൾ തന്നെയാടാ ഉവ്വേ, അതിദുരന്തമായി ചെന്നൈ സൂപ്പർ കിങ്സിന്റെ കണക്കുകൾ; ഇതിന് ന്യായീകരണം ഇല്ല

ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വരുമ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമായിരിക്കുന്നു.

ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈ ഇപ്പോൾ മോശം അവസ്ഥയിലാണ്. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള രണ്ട് മത്സരങ്ങളിലും ടീം പരാജയമായി. പൊരുതി തോറ്റാൽ എങ്കിലും ചെന്നൈ ആരാധകർക്ക് വിഷമം ഉണ്ടാകില്ലായിരുന്നു, പക്ഷെ പൊരുതാൻ പോയിട്ട് ഒന്നും ശ്രമിക്കാനുള്ള ആർജവംപോലും കാണിക്കാതെയാണ് ടീം തോൽക്കുന്നത്. എന്തായാലും ബാറ്റ്‌സ്ന്മാനാരുടെ പ്രകടനമാണ് ടീമിനെ നിരാശപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. തുടക്കത്തിൽ ഉള്ള മെല്ലെപ്പോക്കും അവസാനം ആകുമ്പോൾ ഉള്ള ഏകദിന സ്റ്റൈൽ ഇന്നിംഗ്‌സും ഒകെ ടീമിന് പണിയാകുന്നു.

മറ്റെല്ലാ ടീമുകളും പവർ പ്ലേയ് ഓവറുകളിൽ അടിച്ചുതകർക്കുമ്പോൾ ചെന്നൈയുടെ അവസ്ഥ ഇങ്ങനെ:

മുംബൈക്ക് എതിരായ മത്സരത്തിൽ ടീം ജയിച്ചെങ്കിലും രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി
ബാംഗൂരിനെതിരായ മത്സരത്തിൽ രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി
രാജസ്ഥാനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി
ഡൽഹിക്ക് എതിരെ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി

പവർ പ്ലേ ടീമിന് മുതലാക്കാൻ സാധിക്കുന്നില്ല എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. താരങ്ങൾ എല്ലാവരും ടെസ്റ്റിലും ഏകദിനത്തിലും പോലെ മുട്ടി തട്ടിയും കളിക്കുമ്പോൾ വലിയ ചെയ്‌സുകളിൽ ടീമിന് അടിപതറുന്നു. 2019 ന് ശേഷം 180 ന് അപ്പുറം ഉള്ള ലക്‌ഷ്യം പോലും ചേനയ്ക്ക് ചെയ്‌സ് ചെയ്യാൻ പറ്റിയിട്ടില്ല എന്നത് സങ്കടപെടുത്തുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ