IPL 2025: അവന്‍ ടീമിലില്ലാത്തത് നന്നായി, ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായേനെ, ചെന്നൈ താരത്തെ ട്രോളി ആരാധകര്‍

ഐപിഎലില്‍ പരിക്കേറ്റതിന് പിന്നാലെ ടീമില്‍ നിന്നും പുറത്തുപോയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റിതുരാജ് ഗെയ്ക്വാദ്. കൈമുട്ടിനേറ്റ പരിക്കാണ് ഈ സീസണില്‍ സിഎസ്‌കെയുടെ യുവതാരത്തിന് തിരിച്ചടിയായത്. ഈ വര്‍ഷം ഇംപാക്ടുളള ഒറ്റ ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാനും താരത്തിന് സാധിച്ചിരുന്നില്ല. കൂടാതെ തുടര്‍ച്ചയായ പരാജയങ്ങള്‍ ടീം ക്യാപ്റ്റനെന്ന നിലയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടാനും കാരണമായി. അതേസമയം റിതുരാജ് ടീമില്‍ നിന്നും പുറത്തായത് നന്നായെന്നാണ് ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അവന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയേയുളളൂവെന്നും ഇവര്‍ പറയുന്നു.

“ഈ സീസണില്‍ റിതുരാജ് കാര്യമായ ഒരു സംഭാവന പോലും നല്‍കിയില്ല. ഞങ്ങള്‍ അദ്ദേഹത്തെ മിസ് ചെയ്യില്ല. ഇതുവരെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത് അദ്ദേഹമായിരുന്നു. കാര്യങ്ങള്‍ വഷളാവുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇനി ചെന്നൈ ടീമിന് ഇതില്‍ നിന്നും പുറത്തുകടന്ന്‌ മുന്നോട്ട് പോവാം, ഒരു ആരാധകന്‍ കുറിച്ചു. അതേസമയം മുഴുവന്‍ സിഎസ്‌കെ ടീമിനെയും പുറത്താക്കണം എന്നാണ് മറ്റൊരാളുടെ അഭിപ്രായം. “റിതുവിന് മാത്രം എന്ത് ചെയ്യാന്‍ കഴിയും. എല്ലാവരും മോശം ബാറ്റിങ്ങാണ് പുറത്തെടുക്കുന്നത്. ജയിക്കാന്‍ ഉദ്ദേശമില്ല”, മറ്റൊരാള്‍ എഴുതി.

“നല്ല തീരുമാനം റിതുരാജ്, ഈ ടീമിനെ ധോണിയാണ് നയിക്കേണ്ടത്. ഒരു ആരാധകന്‍ കുറിച്ചു. അതേസമയം ഗുവാഹത്തിയില്‍ വച്ചാണ് താരത്തിന് പരിക്കേറ്റത്. കടുത്ത വേദന സഹിച്ചാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. എക്‌സ്‌റേ എടുത്ത ശേഷം കൈമുട്ടില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരം ടൂര്‍ണമെന്റില്‍ നിന്നും പുറത്തുപോയത്.  കൊല്‍ക്കത്തയ്‌ക്കെതിരെയുളള മത്സരത്തിന് മുന്നോടിയായി ഇന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്ങാണ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തുപോയതായി അറിയിച്ചത്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു; കടിയേൽക്കുന്നത് തുടർച്ചയായി ആറാമത്തെ തവണ

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ