"മണിക്കൂറുകളോളം കരച്ചിൽ, 2-3 മണിക്കൂർ മാത്രം ഉറക്കം, ആത്മഹത്യാ ചിന്തകൾ വരെ ഉണ്ടായി"; ജീവിതത്തിലെ കറുത്ത ദിനങ്ങളെ കുറിച്ച് ഇന്ത്യൻ സൂപ്പർ താരം

ധനശ്രീ വര്‍മയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹല്‍. ചാറ്റ് വിത്ത് രാജ് ഷമാനി എന്ന പോഡ്കാസ്റ്റിനിടെയാണ് ചഹല്‍ വെല്ലുവിളി നിറഞ്ഞ നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞത്. തങ്ങളുടെ ബന്ധത്തിൽ എന്താണ് തെറ്റ് സംഭവിച്ചതെന്നും വഞ്ചന ആരോപണങ്ങൾക്കിടയിലെ പോരാട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

2020 ൽ ദമ്പതികൾ വിവാഹിതരായി. പക്ഷേ വിവാഹ ശേഷം മൂന്നാം വർഷം മുതൽ അവർക്കിടയിൽ കാര്യങ്ങൾ ശരിയായിരുന്നില്ല. വിവാഹമോചനം അന്തിമമാകുന്നതുവരെ താൻ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് രാജ് ഷമാനിയോട് സംസാരിച്ച ചഹൽ പറഞ്ഞു.

‘ഞങ്ങൾ ഈ വിഷയം ഒരുപാട് കാലം പുറത്തു പറഞ്ഞില്ല. എല്ലാം അവസാനിക്കുന്നതുവരെ ഞങ്ങൾ സോഷ്യൽ മീഡിയയിൽ സാധാരണ ദമ്പതികളെപ്പോലെ തുടരാൻ തീരുമാനിച്ചു. എന്തെങ്കിലും മാറ്റം വന്നേക്കുമെന്ന് ഞങ്ങൾ കരുതി.’

വിവാഹമോചന സമയത്ത് എന്നെ വിശ്വാസവഞ്ചകനെന്ന് ചിലർ വിളിച്ചു. ഞാൻ ഒരിക്കലും ആരെയും വഞ്ചിച്ചിട്ടില്ല. എന്നേക്കാൾ വിശ്വസ്തനായ ഒരാളെ നിങ്ങൾക്ക് കാണാനാകില്ല. എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഹൃദയംകൊണ്ടാണ് ചിന്തിക്കുന്നത്. ഞാൻ എപ്പോഴും കൊടുക്കുകയേ ചെയ്തിട്ടുള്ളൂ. ഒന്നും ചോദിച്ചിട്ടില്ല. എനിക്ക് രണ്ട് സഹോദരിമാരാണുളളത്. പെൺകുട്ടികളെ ബഹുമാനിക്കാൻ എനിക്കറിയാം. ആരോടൊപ്പം കണ്ടാലും ഉടനെ കാഴ്ചക്കാരെ കിട്ടാനായി ആളുകൾ വാർത്തകൾ എഴുതുകയാണ്. ഒരിക്കൽ പ്രതികരിച്ചാൽ, പിന്നെ അത് തുടരും’- അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ മാനസികാവസ്ഥയെക്കുറിച്ചും ചഹൽ പറഞ്ഞു. “ഞാൻ ജീവിതം മടുത്തിരുന്നു. ഓരോ ദിവസവും ഒരേ ആകുലതകൾ. മണിക്കൂറുകളോളം കരയും. 2-3 മണിക്കൂർ മാത്രം ഉറങ്ങി, എന്നിട്ടും അതേ അവസ്ഥ. എനിക്ക് ആത്മഹത്യാ ചിന്തകൾ വരെ ഉണ്ടായി. ആദ്യമൊക്കെ മാസത്തിൽ ഇത് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഉണ്ടായിരുന്നത്. ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തപ്പോൾ 40-45 ദിവസം ഇത് തുടർന്നു. ഉത്കണ്ഠ കാരണം ഞാൻ വിറയ്ക്കാൻ തുടങ്ങി, എസി ഓണായിരുന്നിട്ടും ഞാൻ വിയർക്കുന്നുണ്ടായിരുന്നു,” യുസ്‌വേന്ദ്ര ചാഹൽ പോഡ്‌കാസ്റ്റിൽ പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്