പന്തിനായി ചേരി തിരിഞ്ഞ് ക്രിക്കറ്റ് ലോകം, താരത്തിന് വിലക്ക് ഉറപ്പ്

ഇതാണ് ക്രിക്കറ്റ്, നിനച്ചിരിക്കാത്ത സമയത്ത് ആവേശം തരും. ഇന്നലെ നടന്ന മത്സരത്തിൽ അവസാന ഓവറിന് തൊട്ട് മുമ്പ് വരെ രാജസ്ഥാൻ എളുപ്പത്തിൽ ജയിക്കുമെന്ന് പറഞ്ഞ ഒരു വൺ- സൈഡ് മത്സരം ആണെന്ന് കരുതിയ ആളുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളാണ് അവസാന ആറ് ബോളുകളിൽ നടന്നത്. എന്നാൽ വിട്ട് കൊടുക്കാൻ തയാറാകാതിരുന്ന റൂവ്മൻ പവൽ രാജസ്ഥാന്റെ ഓബദ് മക്കോയ്‌ക്കെതിരെ നടത്തിയ ആക്രമണമാണ് മത്സരം ആവേശകരമാക്കിയത്.

ആദ്യ മൂന്നു പന്തിൽ സിക്സർ നേടിയാണ് പവൽ മത്സരം ആവേശകരമാക്കിയത്. ഇതിൽ മൂനാം പന്ത് നോ ബോൾ ആയിരുന്നുവെന്ന് വാദിച്ച ഡൽഹി ക്യാമ്പ് രംഗത്ത് വന്നതോടെ മത്സരം കുറച്ച് നേരത്തേക്ക് നിർത്തി വച്ചു. അംപയർ നോബോൾ പരിശോധിക്കാൻ തയാറാകാതെ വന്നതോടെ ഡൽഹി നായകൻ ഋഷഭ് പന്ത് ബാറ്റർമാരെ തിരിച്ചുവിളിക്കാനും ശ്രമിച്ചു.പന്തിന്റെ നിർദേശ പ്രകാരം അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറെ ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്.

പണ്ട് സമാനമായ രീതിയിൽ ധോണി ഗ്രൗണ്ടിൽ ഇറങ്ങിയതുമായി താരതമയപ്പെടുത്തിയാണ് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ വന്നു. പ്രീമിയർ ലീഗ് നിയന്ത്രിക്കുന്ന അംപയറുമാരുടെ നിലവാര തകർച്ച ചർച്ചയായിരുന്നു. എങ്കിലും ഫീൽഡിലെ ഫൈനൽ ഡിസിഷൻ എടുക്കേണ്ട അമ്പയറിന്റെ ചോദ്യം ചെയ്ത് ദേഷ്യപ്പെടാൻ ഇത് WWE അല്ല എന്നും ആളുകൾ പറഞ്ഞു.

ഡൽഹി മത്സരം അനുകൂലം ആയിരുന്ന സമയത്ത് കാണിച്ച ഓവർ ആവേശമാണ് അതുവരെ ഉണ്ടായിരുന്ന മേധാവിത്വം കളഞ്ഞ് കുളിച്ചത് എന്നൊരു ആക്ഷേപം ഉയർന്ന് കേൾക്കുന്നുണ്ട്. പന്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനവധി ആളുകൾ ട്വിറ്ററിൽ എത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ