വാടാ മക്കളെ, നമ്മുക്ക് അങ്ങ് പോകാം.., ക്രിക്കറ്റ് അത്ഭുതത്തോടെയും ആവേശത്തോടെയും രണതുംഗയെ നോക്കി

മുഹമ്മദ് മുബാറക് മുസ്തഫ

1995ല്‍ മെല്‍ബര്‍ണില്‍ ശ്രീലങ്കയൊരു പര്യടനത്തിന് പോയി. അന്നത്തെ ശ്രീലങ്ക എന്നതൊക്കെ നല്ല സെറ്റ് ടീം പോരാത്തതിന് അതിലേക്കു അവര്‍ ഒരു പയ്യനെയും കൊണ്ട് വന്നു.. അങ്ങനെ കളി തുടങ്ങി ചെക്കന്‍ ഒരു മൂലയില്‍ നിന്നു സെറ്റ് ബൗളിംഗ് ലത് കണ്ടപ്പോള്‍ സായിപ്പിന്റ കുഞ്ഞുങ്ങള്‍ക്ക് കുരു പൊട്ടി. അല്ലേലും പണ്ടേ ഏഷ്യക്കാര്‍ എന്നാല്‍ ലവര്‍ക്കു ഒരു പുച്ഛമാണ്.

ഏര്‍മേഴ്സണ്‍ എന്ന അമ്പയര്‍ പയ്യനെ തിരഞ്ഞു പിടിച്ചെന്നോണം ആക്ഷന് നോ ബോള്‍ വിളിക്കാന്‍ തുടങ്ങി. ചില ലെഗ് സ്പിന്‍ പോലും വിളിച്ചപ്പോള്‍ കാര്യം ഏറെ കുറെ ലോകത്തിനു പിടി കിട്ടി. കാരണം അത്തരത്തില്‍ ലെഗ് സ്പിന്‍ എറിയുക എന്നത് ഒരിക്കലും സാധ്യം അല്ല എന്നത് ബ്രാഡ്മാന്‍ പോലും വിലയിരുത്തിയിട്ടുണ്ട്..

എന്നാലും പയ്യനെ ഐസിസി അങ്ങ് വിളിപ്പിച്ചു. 40ഓളം അമ്പയര്‍മാരുടെ മുന്‍പില്‍ ടെസ്റ്റ് ചെക്കന്‍ പാസ്സായി. 1999ല്‍ അങ്ങനെ ശ്രീലങ്ക ഓസ്‌ട്രേലിയയില്‍ ട്രൈ നേഷന്‍ സീരിസ്സിനു എത്തി… അന്നും ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തില്‍ എമഴ്‌സണ്‍ കളി നിയന്ത്രിക്കാന്‍ ഉണ്ടായിരിന്നു. അയാള്‍ എറിഞ്ഞു തുടങ്ങിയതും എമഴ്‌സണ്‍ പണി തുടങ്ങി നോ ബോള്‍.

രണതുംഗ നേരെ അമ്പയരുടെ അടുത്തേക് വന്നു കൈ ചൂണ്ടി മുഖത്ത് നോക്കി സംസാരിച്ചു. എന്നിട്ടു വാടാ മക്കളെ നമ്മുക്ക് അങ്ങ് പോകാം എന്ന് പറഞ്ഞു… ആ വിളിയില്‍ ആ ചങ്കുറപ്പില്‍ ക്രിക്കറ്റ് അത്ഭുതതത്തോടെയും ആവേശത്തോടെയും രണതുംഗയെ നോക്കി കൈ അടിച്ചു.. കാരണം അവിടെ രണത്തുങ്ക തന്നെ തന്നെ ബലി അര്‍പ്പിച്ചത് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍ ആയ മുതയ്യാ മുരളീധരനു വേണ്ടി ആയിരുന്നു. അയാളുടെ നിഗമനം തെറ്റിയതുമില്ല. ഇന്നും മുരളി പറയും അയാള്‍ ഇല്ലായിരുന്നേല്‍ അതെ അതുപോലെ ഒരു ക്യാപ്റ്റന്‍ ഇല്ലായിരുന്നേല്‍.. ഒറ്റപേര് അര്‍ജുന രണതുംഗ.

Nb : പന്ത് കാണിച്ചത് ഒരു ഐസിസി ക്രിക്കറ്റില്‍ ആയിരുന്നേല്‍ ഞാന്‍ കൈ അടിച്ചേനെ……..

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി