ക്രിക്കറ്റ് ഒരിക്കല്‍ കൂടി ഒരു ജനതയുടെ സന്തോഷമാവുന്ന കാഴ്ച്ച

പ്രണവ് തെക്കേടത്ത്

കഴിഞ്ഞ കുറച്ചു മാസങ്ങളായി ആ രാഷ്ട്രം ഇതുവരെ അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നിരിക്കുകയാണ്. പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവുകളില്‍ അണിനിരക്കുകയാണ്. എല്ലാ അര്‍ത്ഥത്തിലും അവര്‍ കടന്നുപോവുന്നത് ആ രാജ്യത്തിന്റെ മോശമായ അവസ്ഥയിലൂടെ എന്ന് പറയാം.

അവിടെ ഓസ്ട്രേലിയ ഒരു പരമ്പരക്കായി എത്തുമെന്ന് പോലും ആരും ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് പരമ്പരയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുന്നു. അതും അവരുടെ മെയിന്‍ പ്ലെയിങ് ഇലവനെയും വെച്ച്.

ആദ്യ രണ്ട് ടി20 യില്‍ ശ്രീലങ്ക തോല്‍വി നുണയുമ്പോഴും കൊളോമ്പോയിലെ പ്രേമദാസ സ്റ്റേഡിയം നിറഞ്ഞു കവിയുന്നുണ്ട്. ആരാധകര്‍ തോല്‍വിക്കിടയിലും ആ നിമിഷങ്ങള്‍ ആസ്വദിക്കുന്നുണ്ട്.

pallekkele സ്റ്റേഡിയത്തിലേക്ക് ഓള്‍റെഡി സീരീസ് അടിയറവ് വെച്ച തങ്ങളുടെ ടീമിനെ വീണ്ടും സപ്പോര്‍ട്ട് ചെയ്യാന്‍ പതിനായിരങ്ങള്‍ എത്തുന്ന കാഴ്ച്ച. ഉത്സവ അന്തരീക്ഷത്തില്‍ തോറ്റെന്നുറപ്പിച്ച ഒരു മത്സരം നായകന്‍ തിരിച്ചു പിടിച്ചു നല്‍കുന്ന മുഹൂര്‍ത്തം, ആ ജനതയെ ഉള്ളു തുറന്ന് സന്തോഷിപ്പിക്കുകയാണ്.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല