IPL 2025: ചെന്നൈക്ക് ഈ സീസണില്‍ സംഭവിച്ച ഒരേയൊരു നല്ല കാര്യം അവന്റെ വരവാണ്, ആ താരം ഇല്ലായിരുന്നെങ്കില്‍ ധോണിയുടെ ടീം വിയര്‍ത്തേനെ, സിഎസ്‌കെ താരത്തെ പുകഴ്ത്തി നെറ്റിസണ്‍സ്

റിതുരാജ് ഗെയ്ക്‌വാദിന്‌ പകരക്കാരനായി എത്തി ഈ സീസണില്‍ ചെന്നൈക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച താരമാണ് ആയുഷ് മാത്രെ. റിതുരാജിന്റെ വിടവ് നികത്തി സിഎസ്‌കെയ്ക്കായി നിര്‍ണായക മത്സരങ്ങളില്‍ ആയുഷ് കത്തിക്കയറി. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയും 20 പന്തില്‍ 43 റണ്‍സെടുത്ത് ചെന്നൈക്ക് മികച്ച തുടക്കമാണ് ആയുഷ് നല്‍കിയത്. എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്ന ഇന്നിങ്‌സാണ് യുവതാരം കാഴ്ചവച്ചത്. പവര്‍പ്ലേ ഓവറുകളില്‍ ടീം സ്‌കോര്‍ 68 റണ്‍സില്‍ എത്തിച്ച ശേഷമായിരുന്നു ആയുഷിന്റെ മടക്കം.

തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ചെന്നൈക്കായി പിന്നീട് കത്തിക്കയറുകയായിരുന്നു താരം. ഒരിക്കല്‍കൂടി ഇംപാക്ടുളള ഇന്നിങ്‌സ് കാഴ്ചവച്ചതോടെ ക്രിക്കറ്റ് പ്രേമികളുടെ കയ്യടി വീണ്ടും നേടുകയാണ് യുവതാരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നേടിയ 94 റണ്‍സാണ് ഈ സീസണില്‍ ആയുഷ് നേടിയ എറ്റവും ഉയര്‍ന്ന സ്‌കോര്‍. 17കാരനായ ആയുഷ് മാത്രെയാണ് ഈ സീസണില്‍ ചെന്നൈക്ക് സംഭവിച്ച എറ്റവും നല്ല കാര്യമെന്ന് പറയുകയാണ് നെറ്റിസണ്‍സ്.

സിഎസ്‌കെയുടെ ഭാവി സൂപ്പര്‍താരമായി മാറാന്‍ ആയുഷ് മാത്രെയ്ക്ക് സാധിക്കുമെന്ന് മറ്റുചിലരും കുറിക്കുന്നു. ആയുഷിന് പുറമെ രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയും എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്ന താരമാണ്. അണ്ടര്‍ 19 തലത്തില്‍ വൈഭവും ആയുഷും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു